സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷർമയ്നിലേക്കുള്ള നെയ്മറുടെ മാറ്റം സംബന്ധിച്ച ക്ലിയറന്‍സ് ഫ്രഞ്ച് ഫുട്ബോള്‍ അധികൃതര്‍ക്കു ലഭിച്ചു. ഇതോടെ, ഇന്നു നടക്കുന്ന മത്സരത്തില്‍ പിഎസ്ജിക്കായി നെയ്മർ ഇന്ന് ആദ്യമായി ബൂട്ട് കെട്ടും.
ലീഗ് 1 മത്സരത്തില്‍ ഗിന്ഗാമ്പ് ആണ് പിഎസ്ജിയുടെ എതിരാളികള്‍. സ്പാനിഷ് ഫുട്ബോള്‍ അധികൃതരില്‍ നിന്ന് നെയ്മറുടെ ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ വൈകിയത് ഇന്നത്തെ കളിയില്‍ നെയ്മറുടെ പ്രാതിനിധ്യം അനിശ്ചിതത്വത്തിലാക്കിയിരുന്നു. മത്സരത്തിനിറങ്ങാന്‍ നെയ്മര്‍ ശാരീരികമായി സജ്ജനാണെന്ന് പിഎസ്ജി മേധാവി യുനായ് എമെറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിഎസ്ജിയിലെത്തിയ ശേഷം ക്ലബ്ബിന്റെ ലീഗ് 1 മത്സരം നെയ്മര്‍ കരയ്ക്കിരുന്നാണ് കണ്ടത്.
ബാഴ്സലോണ വിട്ട് ഫ്രാന്‍സിലെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പിഎസ്ജി ടീമിനൊപ്പം പരിശീലനം തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയാണ് നെയ്മര്‍ക്ക് ജേഴ്സി നല്കി ക്ലബ് ഔദ്യോഗികമായി തങ്ങളുടെ താരമെന്ന പ്രഖ്യാപനം നടത്തിയത്.
ബാഴ്സലോണയില്‍ നിന്ന് യുവന്റസ് വഴി പിഎസ്ജിയിലെത്തിയ ഡാനി ആല്‍വസും പരിശീലനത്തില്‍ നെയ്മര്ക്കൊപ്പമുണ്ടായിരുന്നു. ലോകറിക്കാർഡ് തുകയ്ക്കാണ് നെയ്മർ പിഎസ്ജിയിലെത്തിയത്.
നെയ്മർ പിഴയടയ്ക്കും
സംപൗളോ: ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ബ്രസീല്‍ ടാക്സ് അഥോറിറ്റിക്ക് പിഴ നല്‍കാമെന്ന് സമ്മതിച്ചു.പാരീ സാന്‍ ഷര്മയ്ന് ക്ലബ്ബിലേക്ക് വന്‍ തുക പ്രതിഫലം വാങ്ങി കൂടുമാറ്റം നടത്തിയ നെയ്മര്‍ നികുതി തട്ടിപ്പു കേസില്‍ വിചാരണ നേരിടുകയായിരുന്നു.
നെയ്മര്‍ കാല്‍ക്കോടി ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. പിഴയടയ്ക്കുന്നതോടെ ഏറെ നാളായി നീണ്ടുനിന്ന വാദകോലാഹലങ്ങള്‍ക്ക് വിരാമമാകും.
ജോസ് കുമ്പിളുവേലില്‍