ലണ്ടൻ: ലണ്ടൻ ഒളിന്പിക്സിൽ 10-ാം സ്ഥാനത്തെത്തി ചരിത്രം രചിച്ച മലയാളികളുടെ പ്രിയതാരം കെ.ടി. ഇർഫാൻ ഇന്ന് 20 കിലോമീറ്റർ നടത്തത്തിൽ മത്സരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 6 .50നാണ് മത്സരം. ഇർഫാനെ കൂടാതെ ദേവീന്ദർ സിംഗ്, ഗണപതി കൃഷ്ണ എന്നിവരും മത്സരിക്കുന്നുണ്ട്. വനിതകളുടെ 20 കിലോ മീറ്റർ നടത്തത്തിൽ ഖുശ്ബീർ കൗറും ഇന്നു മത്സരിക്കും. ഉച്ചകഴിഞ്ഞ് 4.50നാണ് മത്സരം. അതേസമയം, 24 അംഗ ഇന്ത്യൻ സംഘം ഒരിക്കൽക്കൂടി ദയനീയമായി കീഴടങ്ങി നാട്ടിലേക്കു തിരിക്കാനുള്ള തയാറെടുപ്പിലാണ്. ചാന്പ്യൻഷിപ്പ് നാളെ സമാപിക്കും.