ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ഗോള്‍മഴയോടെ തുടങ്ങി. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ആഴ്സണല്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ലെസ്റ്റര്‍സിറ്റിയെ തകര്‍ത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയമോഹത്തെ വാറ്റ്ഫഡ് ഇഞ്ചുറി ടൈമിലെ ഗോളിലൂടെ 3-3ന് സമനിലയാക്കി.
തോല്‍വിക്കിടയിലും ജെയ്മി വാര്‍ഡി ഗോളടിച്ചു തുടങ്ങിയതില്‍ ലെസ്റ്ററിന് ആശ്വസിക്കാം. ആഴ്സണലിന്റെ സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ പിന്നിലായിരുന്ന ആഴ്സണലിനെ അവസാന പത്തു മിനിറ്റിനിടെ പകരക്കാരായ അരോണ്‍ റാംസെ (83), ഒളിവര്‍ ഗിരു (85) എന്നിവരുടെ ഗോളുകള്‍ ആഴ്സണലിന് ആദ്യ ജയം സമ്മാനിച്ചു. ആഴ്സണല്‍ പുതിയതായി ടീമിലെത്തിച്ച അലക്സാണ്ടര്‍ ലകാസെറ്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് പ്രീമിയര്‍ ലീഗിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. എന്നാല്‍ മൂന്നു മിനിറ്റിനുള്ളില്‍ ലെസ്റ്റര്‍സിറ്റി ഷിന്‍ജി ഒക്കാസാക്കിയിലൂടെ ലെസ്റ്ററിനു സമനില നേടികൊടുത്തു. 29-ാം മിനിറ്റില്‍ ലെസ്റ്ററിന്റെ സൂപ്പര്‍ താരം വാര്‍ഡി ലീഡ് നല്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി വെല്‍ബെക്കിന്റെ (45+2) ഗോള്‍ നേടിക്കൊണ്ട് ആഴ്സണലിനു സമനില നല്കി. എന്നാല്‍ വാര്‍ഡിയുടെ രണ്ടാം ഗോള്‍ (56) ലെസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചു.
മിഗ്വല്‍ ബ്രിട്ടോസ് ഇഞ്ചുറി ടൈമില്‍ ഹെഡറിലൂടെ നേടിയ ഗോള്‍ പുതിയ സീസണ് ജയത്തോടെ തുടങ്ങാമെന്ന ലിവര്‍പൂളിന്റെ മോഹം തകര്‍ത്തു. മത്സരത്തിലെ ആദ്യ ഗോള്‍ വാറ്റ്ഫഡിന്റെ സ്റ്റെഫാനോ ഒകാകയുടെ (8) വകയായിരുന്നു. 29-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന് സമനില നല്കി. വൈകാതെതന്നെ അബദോലയെ ഡൗകൗര് (32) വാറ്റ്ഫഡ് ലീഡ് തിരിച്ചുപിടിച്ചു. 55-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ പുതുമുഖതാരം മുഹമ്മദ് സാലഹിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയിലൂടെ റോബര്‍ട്ടോ ഫിര്‍മിനോ സമനില നല്കി. രണ്ടു മിനിറ്റ്് കഴിഞ്ഞ് സാലഹ് ലീഗിലെ ആദ്യ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു. ജയപ്രതീക്ഷയുമായി ലിവര്‍പൂള്‍ നീങ്ങുമ്പോഴാണ് ഇഞ്ചുറി ടൈമില്‍ ബ്രിട്ടോസിന്റെ (90+3) ഹെഡര്‍ സന്ദര്‍ശകരുടെ വലയില്‍ വീണത്.
റൂണി ഗോളില്‍ എവര്ട്ടണ്
എവര്‍ട്ടന്റെ നീലക്കുപ്പായത്തിലേക്കു തിരിച്ചെത്തിയ വെയ്ന്‍ റൂണി ആരാധകരെ നിരാശരാക്കിയില്ല. ഗോളടിച്ചുതന്നെ റൂണി തുടങ്ങി. താരത്തിന്റെ ഏക ഗോളില്‍ എവര്ട്ടണ് സ്റ്റോക് സിറ്റിയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൂണി തന്റെ മുന്ക്ലബ്ബിലേക്കു മടങ്ങിയത്. 4869 ദിവസത്തിനുശേഷം എവര്‍ട്ടന്റെ കുപ്പായത്തില്‍ റൂണിയുടെ ആദ്യ ഗോളായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+1) ആയിരുന്നു ഗോള്‍.
ചെല്‍സിക്കു തോല്‍വി
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ ആദ്യ മത്സരത്തില്‍ ബേണ്‍ലി ഞെട്ടിച്ചു. കിരീടം നിലനിര്‍ത്താനിറങ്ങുന്ന ചെല്‍സിയെ 3-2ന് ബേണ്‍ലി കീഴടക്കി. തോല്‍വിക്കിടയില്‍ ഗാരി കാഹില്‍, സെസ് ഫാബ്രിഗ്സ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് നീലപ്പടയെ വിഷമത്തിലാക്കി. 14-ാം മിനിറ്റില്‍തന്നെ കാഹിലിനു മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചു. ഒരാളുടെ കുറവ് ചെല്‍സി പെട്ടെന്ന് അറിഞ്ഞു. സാം വോക്സിന്റെ ഇരട്ട ഗോള്‍ (24, 43)സ്റ്റീഫന്‍ വാര്‍ഡിന്റെ (39) തകര്‍പ്പന്‍ ഗോളും ആദ്യ പകുതിയിലേ ബേണ്‍ലിക്ക് 3-0ന്റെ ലീഡ് നല്കി. രണ്ടാം പകുതിയില്‍ ചെല്‍സി ആധിപത്യം പുലര്‍ത്തി. 69-ാം മിനിറ്റില്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച ആല്‍വരോ മൊറാട്ട ഗോള്‍ നേടി. 81-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഫാബ്രിഗസിനും മാര്‍ച്ചിംഗ് ഓര്‍ഡര്‍. ഇതോടെ ചാമ്പ്യന്മാര് ഒമ്പതു പേരായി ചുരുങ്ങി. 88-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസിന്റെ ഗോള്‍ ചെല്‍സിയുടെ തോല്‍വി ഭാരം കുറച്ചു. പ്രീമിയര്‍ ലീഗിലെ പുതുമുഖങ്ങളായ ഹഡേഴ്സ്ഫീല്‍ഡ് എതിരില്ലാത്ത മൂന്നു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു.