ഗ്വൽഫ് (കാനഡ): ഉയരം കുറഞ്ഞവരുടെ ഒളിമ്പിക്സായ ഡ്വാര്‍ഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജാവലിന്‍ ത്രോയില്‍ തമിഴ്നാട് സ്വദേശി സെല്‍വരാജാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 24.73 മീറ്ററാണ് സെല്‍വരാജിന്റെ വിജയദൂരം.
മത്സരത്തില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. മലപ്പുറം സ്വദേശി ആകാശ് എസ് മാധവിന് ഇതേയിനത്തില്‍ വെങ്കലം ലഭിച്ചു. 19.70 മീറ്ററാണ് ആകാശ് ജാവലിന്‍ എറിഞ്ഞത്. വെള്ളി സ്വന്തമാക്കിയത് ഓസ്ട്രേലിയന്‍ താരമാണ്. ബാഡ്മിന്റണിലും ഇന്ത്യക്ക് മെഡല്‍ ലഭിച്ചിരുന്നു.