ലണ്ടന്‍: ലിവര്‍പൂളിന്റെ ഫിലിപ്പെ കുടിഞ്ഞോയ്ക്കു 10 കോടി യൂറോ വിലയിട്ട ബാഴ്സലോണയ്ക്ക് താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ടാം തവണയാണ് ബാഴ്സലോണ കുടിഞ്ഞോയെ സ്വന്തമാക്കാനായി ലിവര്‍പൂളിനെ സമീപിച്ചത്.
നെയ്മര്‍ക്കു പകരം ആ സ്ഥാനത്തേക്ക് ആളെ തേടുന്ന ബാഴ്സലോണയുടെ കണ്ണുകള്‍ ബ്രസീല്‍ ടീമിലെ പ്ലേമേക്കര്‍ കുടിഞ്ഞോയിലാണ്. 2013ല്‍ ഇന്റര്‍ മിലാനില്‍നിന്നാണ് കുടിഞ്ഞോയെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ബ്രസീലിയന്‍ താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ ബാഴ്സലോണയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനിയും കുടിഞ്ഞോയെ ആവശ്യപ്പെട്ടുവരുകയാണെങ്കില് ബാഴ്സലോണ സമയം വെറുതെകളയുകയാണെന്ന് ക്ലബ് അറിയിച്ചതായും ബ്രസീലിയന്‍ താരം നൂകാമ്പില്‍ നെയ്മര്‍ക്കു പകരമാകില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കുടിഞ്ഞോയെ വിൽക്കാനില്ലെന്ന് ലിവര്‍പൂള്‍ പരിശീലകന് യുര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു.