ന്യൂഡല്‍ഹി: ഫിഫ പുറത്തിറിക്കിയ പുതിയ റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ മറികടന്ന് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ഒന്നാംസ്ഥാനത്തെത്തി. 96ല്‍നിന്നു 97ലേക്കാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മാസമാണ് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പരിശീലിപ്പിക്കുന്ന ഇന്ത്യ 96-ാം സ്ഥാനത്തെത്തിയത്. ജൂലൈയില്‍ ഇന്ത്യക്ക് അന്താരാഷ്ട്രമത്സരമൊന്നുമില്ലായിരുന്നു. ഇതാണ് റാങ്കിംഗില്‍ പിന്നോട്ടാകാന്‍ കാരണമായത്. എന്നാല്‍ പോയിന്റില്‍ മാറ്റമൊന്നുമില്ലായിരുന്നു. 341 പോയിന്റാണ് ഇന്ത്യക്കുള്ളത്.
അര്‍ജന്റീന മൂന്നാം സ്ഥാനത്തു തുടരുന്നു. സ്വിറ്റ്സര്‍ലന്‍ഡാണ് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. ലോകകപ്പ് യോഗ്യതയില്‍ ഇതുവരെ പൂര്‍ത്തിയായ ആറു മത്സരങ്ങളിലും സ്വിറ്റ്സര്‍ലന്‍ഡ് ജയിച്ചിരിക്കുകായാണ്. 1994നുശേഷം ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡിന് റാങ്കിംഗില്‍ ഉയര്‍ച്ചയുണ്ടായത്. പോളണ്ട് ചരിത്രത്തിലാദ്യമായി അഞ്ചാം സഥാനത്തേക്കു കയറി. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ രണ്ടു സ്ഥാനം ഇറങ്ങി ആറാം സ്ഥാനത്താണ്. ചിലി, കൊളംബിയ, ബെല്‍ജിയം, ഫ്രാന്‍സ് ടീമുകളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. മുന്‍ ചാമ്പ്യന്മാരായ സ്പെയിന് 11-ാം സ്ഥാനത്താണ്.