ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്ക്കു റാങ്കിംഗില്‍ മുന്നേറ്റം. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുറത്തുവിട്ട പുതിയ പട്ടികയില്‍ പ്രണോയ് 15-ാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ സൗരഭ് വര്‍മ അഞ്ചു സ്ഥാനം ഉയര്‍ന്ന് 32-ാം സ്ഥാനത്തെത്തി. പരുപ്പള്ളി കശ്യപ് ഒരു സ്ഥാനം ഉയര്‍ന്ന് 46-ാമതും. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ കെ. ശ്രീകാന്ത് എട്ടാം സ്ഥാനത്തും തുടരുന്നു.
വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു അഞ്ചാമതും സൈന നെഹ്വാള് 16-ാം സ്ഥാനത്തുമാണ്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സികി റെഡ്ഢി സഖ്യം 25-ാം സ്ഥാനത്താണ്.
വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു അഞ്ചാമതും സൈന നെഹ്വാള് 16-ാം സ്ഥാനത്തുമാണ്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സികി റെഡ്ഢി സഖ്യം 25-ാം സ്ഥാനത്താണ്.