മോണ്റയല്: എടിപി മോണ്റയല് മാസ്റ്റേഴ്സ് ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററും റഫേല്‍ നദാലും കടന്നു. ആദ്യ റൗണ്ടില്‍ ഫെഡറര്‍ കാനഡയുടെ പീറ്റര്‍ പോളന്സ്കിയെ 6-2, 6-1ന് തകര്‍ത്തു. വെറും 53 മിനിറ്റാണ് മത്സരം നീണ്ടത്. നദാല്‍ ക്രൊയേഷ്യയുടെ ബ്രോണ കോറിക്കിനെ 6-1, 6-2ന് പരാജയപ്പെടുത്തി. രണ്ടു പേരും ഏകപക്ഷീയമായ മത്സരത്തിനൊടുവിലാണ് എതിരാളികളെ തകര്‍ത്തത്.