ബ്രസല്‍സ്: ഇന്ത്യന്‍ ഹോക്കി ടീമിന് യൂറോപ്യന്‍ പര്യടനത്തില്‍ തോല്‍വിയോടെ തുടക്കം. പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയം ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ യെ പരാജയപ്പെടുത്തി. പര്യടനത്തില്‍ അഞ്ചു മത്സരങ്ങളാണുള്ളത്. ബെല്‍ജിയത്തെ കൂടാതെ നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നീ ടീമുകള്‍ക്കെതിരേയും ഇന്ത്യ മത്സരിക്കുന്നുണ്ട്.