ന്യൂഡല്‍ഹി: പി.വി. സിന്ധുവിനും സൈന നെഹ്വാളിനും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ ബൈ. ഇരുവര്‍ക്കും നേരിട്ട് രണ്ടാം റൗണ്ടില്‍ കളിക്കാനാകും. ഗ്ലാസ്ഗോയില്‍ 21 ന് ചാമ്പ്യന്‍ഷിപ്പ് തുടക്കമാകും. രണ്ടു തവണ വെങ്കലം നേടിയ സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി കൊറിയയുടെ കിം ഹയോ മിന് അല്ലെങ്കില്‍ ഈജിപ്തിന്റെ ഹദിയ ഹോസ്നിയോ ആയിരിക്കും. 2015ല്‍ വെള്ളി മെഡല്‍ നേടിയ സൈന രണ്ടാം റൗണ്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രിന ഷാക്ക് - ഉക്രെയിന്റെ നതാലിയ വോയ്ചിക് മത്സരത്തിലെ വിജയിയെ നേരിടും.
പുരുഷന്മാരില് കിഡംബി ശ്രീകാന്ത് മികച്ച ഫോമിലാണ്. ഇന്തോനേഷ്യ, ഓസ്ട്രേലിയ സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ ശ്രീകാന്ത് നേടിയിരുന്നു. സിംഗപ്പൂര്‍ ഓപ്പണില്‍ ഫൈനലി ലെത്താനും ശ്രീകാന്തിനായി. റഷ്യയുടെ സെര്‍ജി സിറാന്റാണ് എതിരാളി. ബി. സായി പ്രണീത് സിംഗപ്പുര്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്നു. ഹോങ്കോംഗിന്റെ വീ നാന് ആണ് ആദ്യ റൗണ്ടിലെ എതിരാളി. അജയ് ജയറാം ഓസ്ട്രിയയുടെ ലൂക്കാ വാര്ബറിനെയും ആദ്യമായി ലോക ചാമ്പ്യന്‍ഷില്‍ കളിക്കുന്ന സമീര്‍ വര്‍മ സ്പെയിന്റെ പാബ്ലോ അബിയനെയും നേരിടും. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-എന്‍. സികി റെഡ്ഢി സഖ്യത്തിന് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു. പുരുഷ ഡബിള്‍സില്‍ മനു അത്രി-ബി. സുമീത് എന്നിവരും സ്വാതിക്സായിരാജ് റങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കുന്നുണ്ട്.