ആലപ്പുഴ: 42-ാമത് ദേശീയ പുരുഷ, വനിത പവർലിഫ്റ്റിംഗ് മത്സരങ്ങൾ 14 മുതൽ 18 വരെ ആലപ്പുഴ നഗരസഭാ ടൗണ്‍ ഹാളിൽ നടക്കും. 14നു ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗ് നടക്കും. 15നു രാവിലെ 8.30നു മത്സരവേദിക്കുമുന്നിൽ കെ.സി. വേണുഗോപാൽ എംപി പതാകയുയർത്തുന്നതോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക.
25 സംസ്ഥാനങ്ങളിലെ ടീമുകളെ കൂടാതെ റെയിൽവേ, ബിഎസ്എൻഎൽ, ഇന്ത്യാ പോസ്റ്റ്, ഓർഡിനൻസ് ഫാക്ടറി തുടങ്ങിയ ടീമുകൾ ഉൾപ്പെടെ 700ൽ അധികം കായികതാരങ്ങളും 200 ൽ അധികം ഒഫീഷ്യൽസുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നവംബറിൽ നടക്കുന്ന ലോക പവർ ലിഫ്റ്റിംഗ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ ചാന്പ്യൻഷിപ്പിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്.
കേരള ടീമിനെ പ്രഖ്യാപിച്ചു
പുരുഷ വിഭാഗത്തിൽ മിഥുൻ ജോസഫ് ക്യാപ്റ്റനായി മൂന്നു റിസർവ് താരങ്ങളുൾപ്പെടെ 11 അംഗ ടീമും വനിതാ വിഭാഗത്തിൽ കെ. സിജി ക്യാപ്റ്റനായി മൂന്നു റിസർവ് താരങ്ങളുൾപ്പെടെ 10 അംഗ ടീമുമാണ് ചാന്പ്യൻഷിപ്പിനിറങ്ങുന്നത്.
അണ്‍എക്യുപ്ഡ് വിഭാഗത്തിൽ ഗിരീഷ് ഹരിദാസാണ് പുരുഷ ടീമിനെ നയിക്കുക. ഒരു റിസർവ് താരമുൾപ്പെടെ ഒന്‍പത് അംഗങ്ങളാണ് കേരള ടീമിലുള്ളത്. വനിത വിഭാഗത്തിൽ സി. അശ്വതിയുടെ നേതൃത്വത്തിൽ രണ്ട് റിസർവ് താരങ്ങളുൾപ്പെടെ ഒന്‍പത് അംഗ ടീമും മത്സരത്തിനിറങ്ങും. ജൂണിയർ വിഭാഗം പുരുഷ വിഭാഗത്തിൽ കണ്ണൻ വിജയനാണ് കേരള ടീമിനെ നയിക്കുന്നത്. എട്ട് അംഗങ്ങളാണ് ടീമിലുള്ളത്. വനിതാ വിഭാഗത്തിൽ അനീറ്റ ജോസഫിന്റെ നേതൃത്വത്തിൽ ഒന്‍പതംഗ സംഘമാണ് മത്സരത്തിനിറങ്ങുന്നത്.
സബ്ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ രാഹുൽ സജിയാണ് ക്യാപ്റ്റൻ. ഒരു റിസർവ് താരമുൾപ്പെടെ 10 അംഗങ്ങളാണ് ടീമിലുള്ളത്. സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ അശ്വതി സി. കേരള സംഘത്തെ നയിക്കും. ഒരു റിസർവ് താരമുൾപ്പെടെ ഒന്‍പത് അംഗ ടീമാണ് സബ് ജൂണിയർ വിഭാഗത്തിൽ കേരളത്തിനായി മത്സരത്തിനിറങ്ങുന്നത്.