തൃശൂർ: മുപ്പതാമത് കേരള സ്റ്റേറ്റ് ജൂണിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 12,13 തീയതികളിൽ മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിൽ നടത്തും. 14 ജില്ലകളിൽനിന്നായി 18 ടീമുകൾ പങ്കെടുക്കും. നാനൂറോളം വരുന്ന മത്സരാർഥികളെയും പരിശീലകരെയും മറ്റു ഭാരവാഹികളെയും സ്വീകരിക്കാൻ ഡോണ്‍ ബോസ്കോ സ്കൂൾ സജ്ജമായതായി പ്രിൻസിപ്പൽ ഫാ. ജിയോ കല്ലടന്തിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാത്രിസമയത്തും മത്സരങ്ങൾ നടത്തുന്നതിനായി ഫ്ളഡ്ലിറ്റ് സംവിധാനത്തോടെ പ്രത്യേകം തയാറാക്കിയ കോർട്ടുകളുണ്ട്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ 13നാണ് നടക്കുക.
പാലക്കാട്ടു നടന്ന സംസ്ഥാന ജൂണിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ ജില്ലാ ടീമിലെ ഏഴു വിദ്യാർഥികളും സീനിയർ നാഷണൽ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടിയ കേരള ടീമിലെ രണ്ടു വിദ്യാർഥികളും മണ്ണുത്തി ഡോണ്ബോസ്കോയിൽനിന്നുള്ളവരായിരുന്നു.
പത്രസമ്മേളനത്തിൽ മാനേജർ ഫാ. ജോണ്‍ പാലിത്തോട്ടത്തിൽ, അധ്യാപിക വി. സുമിനി, എൽ.ആർ. വിനു എന്നിവരും പങ്കെടുത്തു.