വനിതാ യൂറോ കപ്പ് ഫുട്ബോളില്‍ നെതര്‍ലന്‍ഡ്സ് ചാമ്പ്യന്‍. ഫൈനലില്‍ ഡെന്മാര്ക്കിനെ കീഴടക്കിയ ഡച്ച് വനിതകള്‍ കപ്പുയര്‍ത്തി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ 4-2നായിരുന്നു നെതര്‍ലന്‍ഡ്സിന്റെ വിജയം. നാദിയ നദീമിന്റെ പെനാല്‍റ്റിയിലൂടെ ആദ്യം ലീഡ് നേടിയത് ഡെന്മാര്ക്ക് ആയിരുന്നെങ്കിലും ആഴ്സണലിന്റെ വനിതാ താരം വിവിയന്‍ മീഡെമയിലൂടെ ആതിഥേയര്‍ ഒപ്പം പിടിച്ചു. ആറാം മിനിറ്റില്‍ ഹോളണ്ടിന്റെ ട്രോഗല്ഗാര്ഡ് നീല്‍സന്റെ ഫൗളില്‍ പെനാല്‍റ്റി. എന്നാല്‍ പത്താം മിനിറ്റില്‍ തന്നെ ഹോളണ്ട് മീഡെമയിലൂടെ തിരിച്ചടിച്ച് സമനില നേടി.
പിന്നാലെ 28-ാം മിനിറ്റില്‍ ഇരുപതു വാര അകലെനിന്നു പായിച്ച തകര്‍പ്പന്‍ ഷോട്ടിലൂടെ ലീക്കെ മാര്‍ട്ടന്‍സ് ഡച്ച് ടീമിനു ലീഡും നേടിക്കൊടുത്തു. അഞ്ചുമിനിറ്റിനുള്ളില്‍ പെര്‍നിലെ ഹാര്‍ഡര്‍ ഡെന്മാര്ക്കിനായി സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ഡച്ച് ക്യാപ്റ്റന്‍ ഷെരിദ സ്പിറ്റ്സെ ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍ കളിയുടെ ഗതി നിര്‍ണയിച്ചു. മുപ്പതു മീറ്റര്‍ അകലെ നിന്നടിച്ച സ്പിറ്റ്സെയുടെ കനത്ത ഷോട്ട് ഗോളി ലീന പീറ്റേഴ്സണെ നോക്കുകുത്തിയാക്കി ഗോളാകുകയായിരുന്നു. കളി തീരുന്നതിന് ഒരു മിനിറ്റ് മുന്‍പ് വിവിയന്‍ മീഡെമയിമ കളിയിലെ തന്റെ രണ്ടാം ഗോളും നേടി പട്ടിക തികച്ചതോടെ മത്സരവും കപ്പും ആതിഥേയരുടെ വരുതിയിലുമായി.
ജോസ് കുമ്പിളുവേലില്‍