പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്കു മേല്‍ അധികാരത്തിന്റെ ഗര്‍വും താന്‍പോരിമയും എടുത്തെറിഞ്ഞ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ (എഎഫ്ഐ) നെഞ്ചില്‍ നീതിദേവതയുടെ കഠാര പതിച്ചു.
ചിത്രം വ്യക്തം, കോടതിയല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറഞ്ഞവര്‍ മനസിലാക്കൂ. നീതി നിക്ഷേധം ഉണ്ടായാല്‍ കോടതി തന്നെയാണ് ഇടപെടേണ്ടത്. ഇടപെട്ടു, ചിത്രയ്ക്കു നീതി ലഭിച്ചു. കേരളത്തിന്റ ‘മുഖച്ചിത്രം’ അത്ലറ്റിക് ഫെഡറേഷന്റെ തലപ്പത്തിരിക്കുന്നവര്‍ കണ്ടു. കേരളം ഒന്നടങ്കം വിളിച്ചുപറയുകയായിരുന്നു, നിങ്ങള്‍ അനീതി കാണിച്ചിരിക്കുന്നു. അതുള്‍ക്കൊള്ളാന്‍ മടി കാണിച്ച ഫെഡറേഷന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി ലഭിച്ചു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷനോട് കോടതി ഉറച്ച ഭാഷയില്‍ത്തന്നെ ആവശ്യപ്പെട്ടു.
ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ഡെഡ് ലൈന്‍ 24നായിരുന്നു എന്നു എഎഫ്ഐ പറയുമ്പോള്‍, അക്കാരണം കൊണ്ടുതന്നെ ചിത്രയ്ക്ക് ലണ്ടനിലേക്കു പോകാനാവില്ലായിരിക്കാം. ചിത്രയുടെ യാത്രയ്ക്കു വിലങ്ങുതടി സൃഷ്ടിച്ച് ലണ്ടനിലേക്കു വിനോദയാത്രയ്ക്കു പോയ ഓരോരുത്തരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കുക, നാം എന്തു കാരണത്താലാണ് ആ പാവം പെണ്‍കുട്ടിയെ വഞ്ചിച്ചതെന്ന്.
എങ്കിലും കേരളം ഒന്നടങ്കം നെഞ്ചില്‍വച്ച് ആ പെണ്‍കുട്ടിയോടു പറയുന്നു, ചിത്രയ്ക്കൊപ്പമാണ് ഞങ്ങള്‍.
എന്തിനായിരുന്നു നിങ്ങള്‍ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്?
ഒളിമ്പിക്സില്‍ പങ്കെടുക്കുക, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക എന്നൊക്കെ പറയുന്നത് ഒരു അത്ലറ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ സ്വപ്നമാണ്. സ്കൂള്‍ തലം മുതല്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയായായിരുന്നു പാലക്കാട് മുണ്ടൂര്‍ സ്വദേശി ചിത്ര വളര്‍ന്നത്. ദാരിദ്ര്യവും മറ്റ് പ്രതികൂല സാഹചര്യങ്ങളും ഊര്ജമാക്കിക്കൊണ്ടു വളര്‍ന്ന് ദേശീയ തലത്തില്‍ ആ കുട്ടി ശ്രദ്ധേയയായി. ഒടുവില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്ണപ്പതക്കമണിഞ്ഞ് ലണ്ടന്‍ ലോകചാമ്പ്യന്ഷിപ്പിലേക്കു ടിക്കറ്റ് സ്വന്തമാക്കി.
എന്നാല്‍, ഈ മാസം 23ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര പട്ടികയിലില്ല. അതിനു മുമ്പേ തുടങ്ങിയിരിരുന്നു, ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ചിത്രയടക്കമുള്ള മൂന്നു പേരെ ഒഴിവാക്കാനുള്ള ഗൂഢാലോചന. 24 അംഗ ടീമിനെ നയിക്കാന്‍ 13 ഒഫീഷ്യല്‍സ്. മേലാളന്മാര്ക്ക് പോകാന്‍ അത്ലറ്റുകളെ ഒഴിവാക്കുന്ന രീതി ഒരുപക്ഷേ, ലോകത്തില്‍ ഇന്ത്യയില്‍ മാത്രമേ നടക്കൂ. 20നു കൂടിയ യോഗത്തിനു ശേഷം ടീമിനെ പ്രഖ്യാപിക്കാന്‍ 23 വരെ കാത്തിരുന്നതെന്തിനായിരുന്നു എന്നതിനുത്തരം ഇനിയും ഫെഡറേഷന് വ്യക്തമാക്കിയിട്ടില്ല. ഡെഡ്ലൈന് കഴിഞ്ഞ് കോടതിയും കേസും ഉണ്ടായാലും കാര്യമില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഫെഡറേഷന് ടീം പ്രഖ്യാപനം വൈകിപ്പിച്ചത് എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. അവരുടെ ഇംഗിതം സാധിച്ചു. കേസ് ചിത്രയ്ക്ക്് അനുകൂലമായാലും അയയ്ക്കാനാവില്ല എന്ന എഎഫ്ഐ സെക്രട്ടറി സി.കെ. വത്സന്റെ പ്രസ്താവനയും ഇതോടു ചേര്‍ത്തു വായിക്കാം.
ഉടച്ചുവാര്‍ക്കണം
കേന്ദ്രസര്‍ക്കാരിന്റെയടക്കം യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ നിയന്ത്രണം വേണമെന്നു വാദിക്കാനും സാ ധിക്കില്ല. കാരണം ലോകത്ത് എല്ലായിടത്തും അതത് ഫെഡറേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ്. എന്നാല്‍, രാജ്യത്തിന്റെ കായിക സംസ്കാരം തന്നെ രൂപപ്പെടുത്താന്‍ സാധിക്കുന്ന ഒര ു സംഘടന ഇത്തരത്തില്‍ പെരുമാറുന്നത് ഇല്ലാതാക്കാന്‍ മാധ്യമസമൂഹത്തിന്റെയും കായികപ്രേമികളുടെയും ഇടപെടല്‍ ആവശ്യമാണ്. മോശമായ പ്രവണത അരങ്ങേറുന്നുവെങ്കില്‍ അതിനുള്ളില്‍നിന്നു തന്നെ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുവരണം. അത്ലറ്റുകള് തന്റേടത്തോടെ അഭിപ്രായങ്ങള്‍ തുറന്നുപറയണം. നിങ്ങളുടെ അവസരങ്ങള്‍ നഷ്ടമാക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയുന്നുവെങ്കില്‍ അതു പുറത്തുപറയാന്‍ ഓരോരുത്തരും മുന്നോട്ടു വരിക. പൊതുജനങ്ങളും മാധ്യമങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ട്.
കേരളം മാതൃക
അത്ലറ്റിക് രംഗത്ത് മിന്നും പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാ കാലത്തും കേരളം ഏറ്റവും നല്ല മാതൃകയാണ്. മോശമായ പ്രവണതയ്ക്ക് എതിരേ പോരാടുന്ന കാര്യത്തിലും കേരളം വളരെ മുന്നിലാണെന്ന് തെളിയിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് ഇത്. അവര്‍ നെഞ്ചേറ്റി ആരാധിക്കുന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റിനു പോലും ചിത്രയെ ഒഴിവാക്കിയതില്‍ പങ്കുണ്ടെന്നു കണ്ടപ്പോള്‍, അവരെ തള്ളിപ്പറയാന്‍ കേരളം ആര്‍ജവം കാണിച്ചു. മുഖ്യമന്ത്രിയും കായിക മന്ത്രിയും മുതല്‍ താഴേത്തട്ടിലുള്ള ഓരോരുത്തരും വരെ ആ പെണ്‍കുട്ടിക്കൊപ്പം നിന്നു. എല്ലാത്തിലുമുപരി മാധ്യമങ്ങളുടെ ഒത്തൊരുമിച്ചുള്ള പോരാട്ടവും ഫലം കണ്ടു.
ഇനി ചിത്രയ്ക്ക് കരളുറപ്പോടെ മീറ്റുകളില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച പ്രകടനത്തിലൂടെ കേരളത്തിനും രാജ്യത്തിനും അഭിമാനമാകാന്‍ ചിത്രയ്ക്കു കഴിയട്ടെ.
നന്ദി: ചിത്ര
കോട്ടയം: ലോക അത്ലറ്റിക് ചാന്പ്യന്ഷിപ്പില് പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പി.യു. ചിത്ര. പ്രതീക്ഷിക്കാത്ത പിന്തുണയാണ് കേരളം നല്‍കിയത്. കേരളത്തിലെ എല്ലാവരുടെയും അനുഗ്രഹം ലഭിച്ചതില്‍ സന്തോഷമുണ്ട്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്നതല്ല കാര്യം. എല്ലാവരും സഹായിച്ചു എന്നതില്‍ വളരേയെറെ സന്തോഷം നല്‍കുന്നതാണെന്നും ചിത്ര പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ അച്ഛനും അമ്മയും വിളിച്ചു. അവരും സന്തോഷത്തിലാണ്. ഊട്ടിയില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും ചിത്ര പറഞ്ഞു.
സി.കെ. രാജേഷ്കുമാര്‍
ചിത്രയ്ക്ക് പോകാനാവില്ല: സി.കെ. വത്സന്
കോട്ടയം: ഹൈക്കോടതി വിധി പി.യു. ചിത്രയ്ക്ക് അനുകൂലമായാലും ലോക ചാമ്പ്യന്‍ഷിപ്പിന് അയയ്ക്കാനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ. വത്സന്. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീം ലിസ്റ്റ് അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷനു നല്‍കേണ്ട അവസാന ദിവസം കഴിഞ്ഞ 24ന് ആയിരുന്നു. നാം പട്ടിക കൃത്യസമയത്തിനുള്ളില്‍ നല്‍കിക്കഴിഞ്ഞു. ഇനി മറ്റൊരു താരത്തെ ഉള്‍പ്പെടുത്തുക അസാധ്യമാണെന്ന് വത്സന് ദീപികയോടു പറഞ്ഞു.
ഇതു സംബന്ധിച്ച് ഇവിടെയൊരു ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് ചിത്രയെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വേണമെങ്കില്‍ ഒരു കത്ത് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അന്താരാഷ്ട്ര ഫെഡറേഷനു നല്‍കാം. അത്രമാത്രമേ സാധിക്കൂ. അതുകൊണ്ട് ചിത്രയ്ക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നു കരുതാനാവില്ല -വത്സന് പറഞ്ഞു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതു സംബന്ധിച്ച് ഫെഡറേഷന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സെലക്്ഷന്‍ കമ്മിറ്റിയോഗം 20നു ചേര്‍ന്നിട്ട് ടീം ലിസ്റ്റ് പുറത്തുവിടാന്‍ മൂന്നു ദിവസം വൈകിയതെന്തേ എന്ന ചോദ്യത്തിന് വ്യക്തമായി വത്സന് മറുപടി നല്‍കിയില്ല. അതേസമയം, അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന് സമ്മതിച്ചതിനാല്‍ ദ്യുതി ചന്ദിന് ലോകചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മത്സരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.