കോട്ടയം: മലയാളി താരം പി.യു. ചിത്ര അടക്കം മൂന്നു താരങ്ങളെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേരള അത്ലറ്റിക് അസോസിയേഷന്. ഈ വാദങ്ങള്‍ക്ക് മറുപടിയായി തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ലോക മീറ്റിലെ ടീമില്‍ നിന്ന് ചിത്ര അടക്കമുള്ള താരങ്ങളെ പുറത്താക്കാന്‍ ഫെഡറേഷന് സ്വീകരിച്ച മാനദണ്ഡം മറ്റു താരങ്ങളുടെ കാര്യത്തില്‍ ബാധകമായില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ പി.ഐ. ബാബു പറഞ്ഞു. മോശം പ്രകടനം, ഗുണ്ടൂര്‍ മീറ്റില്‍ പങ്കെടുത്തിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് താരങ്ങളെ ഒഴിവാക്കിയത്. ഇപ്പോള്‍ ടീമിലുള്‍പ്പെട്ട ജിസ്ന മാത്യു, സ്വപ്ന ബര്മന് അടക്കമുള്ള ഏഴു താരങ്ങള്‍ ഗുണ്ടൂര്‍ മീറ്റില്‍ പങ്കെടുത്തില്ല. മാനദണ്ഡങ്ങള്‍ ചില താരങ്ങള്‍ക്ക് മാത്രം ബാധകമാവുന്നതെങ്ങനെ. സര്‍ക്കാരിന്റെ നിരീക്ഷകയായാണ് പി.ടി. ഉഷ ഉണ്ടായിരുന്നതെങ്കില്‍ ഒഴിവാക്കപ്പെട്ട മൂന്നു താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടണമായിരുന്നു. ഉഷയ്ക്ക് ടീം തെരഞ്ഞെടുപ്പില്‍ പങ്കുണ്ടെന്ന അഭിപ്രായം അസോസിയേഷനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂള്‍ മീറ്റ് അടക്കമുള്ള വിവിധ കായിക മേളകള്‍ ഒന്നിച്ചു വരുന്നതിനാല്‍ സംസ്ഥാന ഇന്റര്‍ ക്ലബ്ബ് മീറ്റ് സ്കൂള്‍ കായിക മേളകള്‍ക്ക് ശേഷം നടത്താന്‍ യോഗത്തില്‍ തീരുമാനമായി.