+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾഡ് കപ്പ് അമേരിക്കയ്ക്ക്

സാ​ന്‍റാ ക്ലാ​ര: ജോ​ര്‍ദാ​ന്‍ മോ​റി​സ് 89ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ യു​എ​സ്എ​യെ ആ​റാം ത​വ​ണ ഗോ​ള്‍ഡ് ക​പ്പി​ല്‍ മു​ത്ത​മി​ടീ​ച്ചു. കോ​ണ്‍കാ​കാ​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ യു​എ​സ്എ 21ന് ​ജ​മ
ഗോൾഡ് കപ്പ് അമേരിക്കയ്ക്ക്
സാ​ന്‍റാ ക്ലാ​ര: ജോ​ര്‍ദാ​ന്‍ മോ​റി​സ് 89-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ യു​എ​സ്എ​യെ ആ​റാം ത​വ​ണ ഗോ​ള്‍ഡ് ക​പ്പി​ല്‍ മു​ത്ത​മി​ടീ​ച്ചു. കോ​ണ്‍കാ​കാ​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ യു​എ​സ്എ 2-1ന് ​ജ​മൈ​ക്ക​യെ ത​ക​ര്‍ത്തു.

ആ​റാം കി​രീ​ട​ത്തോ​ടെ യു​എ​സ്എ മെ​ക്‌​സി​ക്കോ​യു​ടെ അടുത്തെത്തി. ഏഴു കി​രീ​ടമാണ് അവർ നേടിയിട്ടുള്ളത്. വ​ട​ക്ക്, മ​ധ്യ അ​മേ​രി​ക്ക​യും ക​രീ​ബി​യ​ന്‍ ദ്വീ​പു​ക​ളും ഉ​ള്‍പ്പെ​ടു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മെ​ക്‌​സി​ക്കോ ഏ​ഴു ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. 89-ാം മി​നി​റ്റി​ല്‍ ജ​മൈ​ക്ക​യു​ടെ പ്ര​തി​രോ​ധം ക്ലി​യ​ര്‍ ചെ​യ്ത പ​ന്ത് യു​എ​സി​ന്‍റെ ക്ലി​ന്‍റ് ഡെം​പ്‌​സെ​യു​ടെ കാ​ലി​ല്‍ ത​ട്ടി പ​ന്തു വീ​ണ​ത് മോ​റി​ന്‍റെ കാ​ലു​ക​ളി​ല്‍. പെ​നാ​ല്‍റ്റി സ്‌​പോ​ട്ടി​നു അ​ടു​ത്തു​നി​ന്ന് മോ​റി​സി​ന്‍റെ വ​ലം​കാ​ല്‍ ഷോ​ട്ട് ജ​മൈ​ക്ക​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ഡ്വെ​യ്്ന്‍ മി​ല്ല​റെ ക​ട​ന്ന് വ​ല​യി​ല്‍ വീ​ണു. 45-ാം മി​നി​റ്റി​ല്‍ ജോ​സി അ​ല്‍ട്ടി​ഡോ​റി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഫ്രീ​കി​ക്ക് യു​എ​സ്എ​യെ മു​ന്നി​ലെ​ത്തി​ച്ചു. അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ജ​മൈ​ക്ക​യ്ക്കു ജെ ​വോ​ണ്‍ വാ​ട്‌​സ​ണ്‍ സ​മ​നി​ല ന​ല്‍കി.

ഗോ​ള്‍ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ജ​മൈ​ക്ക പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. 2015ല്‍ ​മെ​ക്‌​സി​ക്കോ​യോ​ടു തോ​റ്റി​രു​ന്നു. സെ​മി​യി​ല്‍ മെ​ക്‌​സി​ക്കോ​യെ തോ​ല്‍പി​ച്ചാ​ണ് ജ​മൈ​ക്ക ഫൈ​ന​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​ന്‍ ക​രു​ത്തി​നു മു​ന്നി​ല്‍ ജ​മൈ​ക്കയ്ക്കു വീ​ണ്ടും അ​ടി​തെ​റ്റി. ഗോ​ള്‍ഡ് ക​പ്പി​ന്‍റെ തു​ട​ക്ക​ത്തി​നു​ശേ​ഷം മെ​ക്‌​സി​ക്കോ​യും യു​എ​സ്എ​യും മാ​റി​മാ​റി ചാ​മ്പ്യ​ന്‍പ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​വ​രു​ടെ ആ​ധി​പ​ത്യം 2000ല്‍ ​കാ​ന​ഡ ത​ക​ര്‍ത്തു.