ന്യൂഡല്‍ഹി: സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ അഡ്മിനിസ്ട്രേഷന് കമ്മറ്റി സിഇഒ രാഹുല്‍ ജോഹ്രിയെ പ്രത്യേക ജനറല്‍ ബോഡിയില്‍ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച് ബിസിസിഐയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി.ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്കാണ് വിശദീകരണക്കുറിപ്പ് നല്‍കിയത്.
ബിസിസിഐയുടെ എല്ലാ മീറ്റിംഗുകളിലും അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയുടെ പ്രതിനിധിയായി ജോഹ്രി പങ്കെടുക്കണമെന്ന് ഏപ്രില്‍ ആറിനു പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇന്നലെ പ്രത്യേക ജനറല്‍ ബോഡിയുടെ സമയത്ത് ആക്ടിംഗ് സെക്രട്ടറി അമിതാഭ്,ജോഹ്രിയോട് മാറി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ജൂലൈ 24 ലെ സുപ്രീം കോടതി വിധിയനുസരിച്ച് ,പ്രത്യേക ജനറല്‍ ബോഡിയില്‍ സ്റ്റേറ്റ് അസോസിയേഷന് അംഗങ്ങള്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് നിഷ്കര്ഷിച്ചുണ്ടെന്നാണ് ആക്ടിംഗ് സെക്രട്ടറിയുടെ വാദം.
ജോഹ്രിയെ കൂടാതെ ജനറല്‍ മാനേജര്‍ എം.വി. ശ്രീധറിനെയും മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.