കൊച്ചി : താഴെത്തട്ടിൽനിന്നു ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി കേരളാ ബ്ലാസ്റ്റേഴ്സ് ആരംഭിച്ച ആദ്യ ഫുട്ബോൾ സ്കൂളിന്റെ ഉദ്ഘാടനം ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ നിർവഹിച്ചു.
കൊച്ചി അംബേദ്കർ സ്റ്റേഡിയം കേന്ദ്രമാക്കി ആരംഭിക്കുന്ന ഫുട്ബോൾ സ്കൂളിന്റെ ഉദ്ഘാടനമാണ് ചോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. കേരളത്തിലുടനീളം 25 മുതൽ 30 വരെ ഫുട്ബോൾ സ്കൂളുകളും ഇവിടങ്ങളിൽനിന്നു പ്രതിഭ തെളിയിക്കുന്നവർക്കായി പ്രത്യേക വികസന കേന്ദ്രങ്ങളും ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം തന്നെ അഞ്ചു വികസന കേന്ദ്രങ്ങളും ആരംഭിക്കും. ചോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ടീമിന്റെ അസിസ്റ്റന്റ് കോച്ചും ടെക്നിക്കൽ ഡയറക്ടറുമായ താംങ്ബോയ് സിംങ്തോ, ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ തൃപുരാനേനി, പുതിയ ഉദ്യമങ്ങളുടെ മേധാവി സഞ്ജിത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ പ്രവേശനത്തിനായി 9745591111 എന്ന നന്പറിൽ ബന്ധപ്പെടണം.