ആലപ്പുഴ: അമ്പത്തിയഞ്ചാമത് സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കളമശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന പതിനാറുകാരന് വിനയ് തോമസ് ഏബ്രഹം ഒന്‍പതില്‍ ഏഴര പോയിന്റ് നേടി ചാമ്പ്യനായി. ഏഴു പോയിന്റ് നേടിയ കൊല്ലത്തിന്റെ പതിനൊന്നുകാരന് ജുബിന്‍ ജിമ്മി രണ്ടാം സ്ഥാനത്തെത്തി. ഏഴു പോയിന്റ് വീതം നേടിയ റെജിത്ത് ബാബു സി, എം.ആര്.സൂരജ്, അക്ഷയ് മധുസൂദനന് ,യു.എസ്. സതീശന് എന്നിവര്‍ യഥാക്രമം മൂന്നു മുതല്‍ ആറു വ രെസ്ഥാനങ്ങള്ക്ക് അര്‍ഹരായി.