ഷിംല: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ മിന്നുംപ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം സുഷ്മ വര്‍മയ്ക്ക് ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ ഗസറ്റഡ് റാങ്ക് പോസ്റ്റ് വാഗ്ദാനം. വിക്കറ്റ് കീപ്പറായ സുഷ്മയ്ക്ക് പോലീസില്‍ ഡിഎസ്പി പോസ്റ്റാണ് ഹിമാചല്‍ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ, മറ്റൊരു വനിതാ താരമായ ഹര്‍മന്‍പ്രീത് കൗറിന് ജന്മനാടായ പഞ്ചാബ് ഡിഎസ്പി പദവി നല്കാന് തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സുഷ്മയ്ക്കും ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നത്.
വനിതാ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ സുഷ്മ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടീം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കെ ബാറ്റിംഗിനിറങ്ങിയ സുഷ്മ ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചു. 35 പന്തില്‍ 33 റണ്‍സാണ് താരം അടിച്ചെടുത്തത്. മത്സരത്തില്‍ 95 റണ്‍സിന്റെ വിജയം ഇന്ത്യ നേടി.
അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സുഷ്മയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി പ്രസ്താവനക്കുറിപ്പില്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അറിയിച്ചു.