തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ നേട്ടം സ്വന്തമാക്കിയ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി ഒബ്സർവർ കൂടിയായ പി.ടി. ഉഷയോട് കായിക മന്ത്രി എ.സി. മൊയ്തീൻ വിശദീകരണം തേടി.
കായികരംഗം കോടികൾ മറിയുന്ന വ്യവസായമായി മാറിയതോടെ സ്വകാര്യ ലാഭം മാത്രം ലക്ഷ്യമാക്കി ചിലർ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.ചിത്രയെ പോലുള്ള കായികതാരങ്ങളെ ഒഴിവാക്കിയത് തിരുത്തണം. ചിത്രയുടെ വിഷയത്തിൽ മാധ്യമങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരണങ്ങൾ നടത്തി. കായിക രംഗത്തെ മോശം പ്രവണതകൾക്കെതിരേ ജനാഭിപ്രായം ഉയരണം. മുഖ്യമന്ത്രി കേന്ദ്ര കായിക മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
അനുകൂല തീരുമാനം ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ. രാജ്യാന്തര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭാവി പ്രതീക്ഷയായ താരത്തെ ഒഴിവാക്കിയത് ഗൗരവതരമായ കാര്യമാണ്. പൊതുവികാരം മാനിച്ച് നീതിയോടെ പ്രവർത്തിക്കാൻ കേന്ദ്രം നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു
മലയാളികളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ കായിക താരം പി.യു. ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയതിരുന്നു. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരും. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണം. ചിത്രക്ക് എല്ലാ വിധ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകും.