മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് കേരള ഫുട്ബോള്‍ പ്രേമികളെ ആവേശംകൊള്ളിക്കാന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന് തിരിച്ചെത്തുന്നു. ഇതോടെ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറിയില്‍ ആവേശനിറയും. ഐഎസ്എലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു. മറ്റു ക്ലബ്ബുകള്‍ എത്തുംമുമ്പേ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകരുടെ ആഗ്രഹമനുസരിച്ചാണ് ഹ്യൂമുമായി കരാറൊപ്പിട്ടത്. ഡ്രാഫ്റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശ താരവുമായി പുതിയ സീസണിലേക്ക് കരാറൊപ്പിട്ടത്.
ഫേസ്ബുക്ക് പേജിലൂടെ ഹ്യൂമിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യൂമിന്റെ വീഡിയോ പങ്കുവെച്ച് അതിനോടൊപ്പം ഹ്യൂം വീട്ടിലേക്കു തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ബ്ലാസ്റ്റേഴ്സ് എഴുതിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാന്‍ ഹ്യൂം ഇന്ത്യയില്‍ എത്തിയിരുന്നു. കോല്‍ക്കത്തയുടെ മുന്‍ പരിശീലകന് അന്റോണിയോ ലോപ്പസ് ഹബാസ് പരിശീലിപ്പിക്കുന്ന പൂന എഫ്സിയില്‍ ഹ്യൂം ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പൂനയ്ക്കു പുറമെ കോല്‍ക്കത്തയും ഹ്യൂമിനെ സമീപിച്ചെങ്കിലും ബ്ലാസ്റ്റേഴ്സില്‍ കളിക്കാനാണ് കനേഡിയന്‍ താരം താത്പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കരാറിലെത്തുകയും ചെയ്തു.
ഐഎസ്എല്‍ മൂന്നു സീസണ് പിന്നിടുമ്പോള്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് സൂപ്പര്‍ ലീഗിലെ ടോപ ്്സ്കോറര്. മൂന്നു സീസണുകളിലായി 23 ഗോളാണ് കനേഡിയന്‍ താരം ഇതുവരെ ഐഎസ്എലില്‍ അടിച്ചു കൂട്ടിയത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയ 5 ഗോളുകള്‍ നേടി ടീമിനെ ഫൈനലിലെത്തിക്കുന്നതിനു വലിയ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി അത്ലറ്റിക്കോ ഡി കോല്‍ക്കത്തയില്‍ കളിച്ച ഹ്യൂം 18 ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ അവരെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ഹൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ഹ്യൂം നേടി.
ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കനേഡിയന്‍ താരത്തെ കേരളം നിലനിര്‍ത്താത്തതില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. ഹ്യൂമിനെ വിട്ടുകൊടുത്ത ബ്ലാസ്റ്റേഴ്സിന്റെ നടപടിക്കെതിരെ ആരാധകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അതിന് പരിഹാരമെന്നോണം രണ്ടു സീസണുകള്‍ക്ക് ശേഷം ഹ്യൂം കേരളത്തിലേക്ക് തിരിച്ചെത്തുകയാണ്.
മുന്നേറ്റതാരമായ ഹ്യൂം കൂടി എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിര കരുത്തുറ്റതാകും. കഴിഞ്ഞ ദിവസം സമാപിച്ച ഡ്രാഫ്റ്റില്‍ ഡിഫന്‍സിലും മിഡ്ഫീല്‍ഡിലും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്സ് ഹ്യൂമിനെക്കൂടി തട്ടകത്തിലെത്തിച്ച് അറ്റാക്കിംഗ് ശക്തമാക്കിയിരിക്കുകയാണ്.