ലോസ് ആഞ്ചലസ്: കെമര്‍ ലോറന്‍സ് 88-ാം മിനിറ്റില്‍ നേടിയ ഗോള്‍ ജമൈക്കയെ കോണ്‍കാകഫ് ഗോള്‍ഡ് കപ്പ് ഫുട്ബോൾ ഫൈനലിലെത്തിച്ചു. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മെക്സിക്കോയെ ജമൈക്ക ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി.
മേജര്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനായി കളിക്കുന്ന പ്രതിരോധതാരം ലോറന്‍സിന്റെ ഫ്രീകിക്ക് വളഞ്ഞു വലയില്‍ പതിക്കുന്നത് മെക്സിക്കന്‍ നിരയ്ക്ക് ആശ്ചര്യത്തോടെ നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. നാളെ നടക്കുന്ന ഫൈനലില്‍ ജമൈക്ക ആതിഥേയരായ യുഎസ്എയെ നേരിടും.