കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്നും ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പുറത്ത്. വൈറല്‍ പനി ബാധിച്ചതാണ് താരത്തിന് വിനയായത്. ബിസിസിഐ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ രാഹുലിന് വിശ്രമം ആവശ്യമുണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു.
സന്നാഹ മത്സരത്തില്‍ ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റസ് ഇലവനെതിരേ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി താന്‍ ഫോമിലാണെന്ന് തെളിയിച്ചിരുന്നു. പരിക്കുമൂലം മൂന്നു മാസത്തോളം പുറത്തിരുന്ന രാഹുലിന്റെ ആദ്യ മത്സരമായിരുന്ന് അത്. പനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റിനായി കൊളംബോയില്‍നിന്നു ഗോളിലേക്കു തിരിച്ച ടീമില്‍ രാഹുല്‍ ഇല്ലായിരുന്നു. ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു തുടക്കമാകുന്നത്. രാഹുലിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം അഭിനവ് മുകുന്ദ് ഓപ്പണിംഗിനിറങ്ങും.