ആലപ്പുഴ: സംസ്ഥാന സീനിയർ ഷട്ടിൽ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് നാളെ മുതൽ 30 വരെ ആലപ്പുഴയിൽ നടക്കുമെന്നു സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാമവർമ ജില്ലാ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെയും 27നും ഇന്റർ ഡിസ്ട്രിക് ചാന്പ്യൻഷിപ്പും തുടർന്നുള്ള ദിവസങ്ങളിൽ പുരുഷ-വനിത-മാസ്റ്റേഴ്സ് വിഭാഗങ്ങളിലെ ഓപ്പണ്‍ ചാന്പ്യൻഷിപ്പുമാണു നടക്കുന്നത്. നാളെ രാവിലെ 11ന് കളക്ടർ വീണ എൻ. മാധവൻ ചാന്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യും.
ഒരു ജില്ലയിൽനിന്നു പത്തംഗങ്ങൾ അടങ്ങുന്ന ടീമാണ് ഇന്റർ ഡിസ്ട്രിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തുടർന്ന് സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ്, വിഭാഗങ്ങളിൽ പുരുഷ, വനിത, മാസ്റ്റേഴ്സ് മത്സരങ്ങൾ നടക്കും. ദേശീയ അന്തർദേശീയ താരങ്ങളുൾപ്പെടെ 400ഓളം മത്സരാർഥികൾ ടൂർണമെന്റിൽ പങ്കെടുക്കും. 30ന് രാത്രി ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഫിലിപ്പ് ഏബ്രഹാം, ജനറൽ കണ്‍വീനർ വിനോദകുമാർ, ബി. ശിവദാസ്, ബേബി കുമാരൻ, ടി. ജയമോഹൻ എന്നിവർ മത്സര പരിപാടി വിശദീകരിച്ചു.