+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ച്ചി​ന്‍ സി​വാ​ച്ചി​നു സ്വ​ര്‍ണം

ബ​ഹാ​മ​സ്: കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ സ​ച്ചി​ന്‍ സി​വാ​ച്ചി​നു സ്വ​ര്‍ണം. ബ​ഹാ​മ​സി​ല്‍ ന​ട​ക്കു​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ത്ത് ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ഏ
സ​ച്ചി​ന്‍ സി​വാ​ച്ചി​നു സ്വ​ര്‍ണം
ബ​ഹാ​മ​സ്: കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ സ​ച്ചി​ന്‍ സി​വാ​ച്ചി​നു സ്വ​ര്‍ണം. ബ​ഹാ​മ​സി​ല്‍ ന​ട​ക്കു​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് യൂ​ത്ത് ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ് സി​വാ​ച്. ഫ്‌​ളൈ​വെ​യ്റ്റ് (49 കി​ലോ​ഗ്രാം) വി​ഭാ​ഗം ഫൈ​ന​ലി​ല്‍ വെ​യ്‌ൽസി​ന്‍റെ ജ​യിം​സ് ന​ഥാ​ന്‍ പ്രോ​ബെ​റ്റി​നെ 4-1ന് ​തോ​ല്‍പി​ച്ചു.

പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ജോ​ണി വെ​ള്ളി നേ​ടി. ലൈ​റ്റ്‌​വെ​യ്റ്റ് (60 കി​ലോ​ഗ്രാം) വി​ഭാ​ഗ​ത്തി​ല്‍ ജോ​ണി ഓ​സ്‌​ട്രേ​ലി​യ​യ​ടെ എ​ലാ ജേ​ഡ് ബൂ​ട്ടി​നോ​ട് 3-2ന് ​തോ​റ്റു. പെ​ണ്‍കു​ട്ടി​ക​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ഏ​ക താ​ര​മാ​ണ് ജോ​ണി. നേ​ര​ത്തെ മു​ഹ​മ​ദ് എ​റ്റാ​ഷ് ഖാ​ന്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി.