കോട്ടയം: ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മലയാളി താരം റിനോ ആന്റോയെ ടീമിലേക്ക് സ്വാഗതം ചെയ്ത് മുന്നേറ്റനിര താരം സി.കെ. വിനീത്. ഡ്രാഫ്റ്റില്‍ പ്രതീക്ഷിച്ചതു പോലെത്തന്നെ കേരള ടീം മലയാളി പ്രതിരോധ താരത്തെ സ്വന്തമാക്കി. ഈ സന്തോഷമാണ് ട്വീറ്റിലൂടെ വിനീത് ആരാധകരുമായി പങ്കുവെച്ചത്. “എന്റെ ചങ്ക് വീട്ടിലേക്ക് വരുന്നു, നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം റിനോയുമുണ്ടാകുന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്” വിനീത് ട്വിറ്ററില്‍ കുറിച്ചു.
63 ലക്ഷം രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്സ് റിനോയെ സ്വന്തമാക്കിയത്. അതോടൊപ്പം ഐ-ലീഗ് ചാമ്പ്യന്മാരായ ഐസോള്‍ എഫ്സിയുടെ യുവതാരം ലാല്റുതാരയും ബ്ലാസ്റ്റേഴ്സില്‍ കളിക്കും. 25 ലക്ഷം രൂപയ്ക്കാണ് ലാല്റുതാരയെ ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ റിനോ ആന്റോയും സി.കെ. വിനീതുമെത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്. ഐ-ലീഗില്‍ ബംഗളൂരു എഫ്സിക്ക് വേണ്ടിയും റിനോയും വിനീതും ഒരുമിച്ചു കളിച്ചിട്ടുണ്ട്. നേരത്തെ ബ്ലാസ്റ്റേഴ്സ് വിനീതിനെ നിലനിര്‍ത്തിയപ്പോള്‍ റിനോയെ ഡ്രാഫ്റ്റിലേക്ക് വിടുകയായിരുന്നു. സി.കെ. വിനീതിനൊപ്പം ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ മറ്റൊരു താരം സന്ദേശ് ജിംഗനാണ്.