+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ത്ര​യി​ല്ലാ​തെ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ത്യ

കോ​ട്ട​യം: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കേ​ര​ള​ത്തി​ന്‍റെ പി.​യു. ചി​ത്ര​യെ ഉ​ള്‍പ്പെ​ടു​ത്താ​തെ ലോ​ക ചാ​മ്പ്
ചി​ത്ര​യി​ല്ലാ​തെ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ത്യ
കോ​ട്ട​യം: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കേ​ര​ള​ത്തി​ന്‍റെ പി.​യു. ചി​ത്ര​യെ ഉ​ള്‍പ്പെ​ടു​ത്താ​തെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 14 ഇ​ന​ങ്ങ​ളി​ലാ​യി 24 അം​ഗ ടീ​മാ​ണ് ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 14 പു​രു​ഷ​ന്മാ​രും 10 വ​നി​ത​ക​ളു​മു​ണ്ട്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നു ന​ട​ക്കു​ന്ന 10000 മീ​റ്റ​റി​ല്‍ ജി. ​ല​ക്ഷ്മ​ണി​ന്‍റെ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ തു​ട​ങ്ങു​ന്ന​ത്.

മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് (400 മീ​റ്റ​ര്‍, 4-400 മീ​റ്റ​ര്‍ റി​ലേ), കെ.​ടി. ഇ​ര്‍ഫാ​ന്‍ (20 കി​ലോ മീ​റ്റ​ര്‍ ന​ട​ത്തം), അ​മോ​ജ് ജേ​ക്ക​ബ്, സ​ച്ചി​ന്‍ റോ​ബി, കു​ഞ്ഞു​മു​ഹ​മ്മ​ദ് (4-400 റി​ലേ), ജി​സ്‌​ന മാ​ത്യു, അ​നി​ല്‍ഡ തോ​മ​സ്, അ​നു രാ​ഘ​വ​ന്‍ (4-400 മീ​റ്റ​ര്‍ റി​ലേ) എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള മ​ല​യാ​ളി​ക​ള്‍. ജി ​ല​ക്ഷ്മ​ണ്‍, (5000, 10000) സി​ദ്ധാ​ന്ത് തി​ങ്ക​ലാ​യ (110 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്), നീ​ര​ജ് ചോ​പ്ര, അ​നു റാ​ണി (ജാ​വ​ലി​ന്‍ ത്രോ), ​നി​ര്‍മ​ല ഷി​യാ​റോ​ണ്‍(400, 4-400 റി​ലേ) എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള പ്ര​മു​ഖ​ര്‍. അ​തേ​സ​മ​യം ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഷോ​ട്ട്പു​ട്ടി​ല്‍ സ്വ​ര്‍ണം നേ​ടി​യ മ​ന്‍പ്രീ​ത് കൗ​ര്‍ ടീ​മി​ലി​ല്ല. ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച മ​ന്‍പ്രീ​ത് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യ​വ​ര്‍ക്ക് നേ​രി​ട്ട് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് യോ​ഗ്യ​ത ല​ഭി​ക്കും. എ​ന്നി​ട്ടും ചി​ത്ര​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. അ​ജ​യ് കു​മാ​ര്‍ സ​രോ​ജി​നെ​യും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​ട്ടി​ല്ല.

13 അം​ഗ സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫും ടീ​മി​നൊ​പ്പ​മു​ണ്ട്. മ​ല​യാ​ളി​ക​ളാ​യ ടോണി ഡാനിയേലും (ടീം മാനേജർ), രാധാകൃഷ്ണൻ നായരും (ഡെപ്യൂട്ടി ചീഫ് കോച്ച്) എന്നിവരും ടീമിനെ അനുഗമിക്കും.