ഈസ്റ്റ് റുഥര്‍ഫോര്‍ഡ്: നെയ്മറിനായി എന്തുകൊണ്ട് പാരി സാന്‍ ഷെര്‍മയിന്‍ വന്‍ തുക ഓഫര്‍ ചെയ്യാന്‍ തയാറായി എന്ന് തെളിയിക്കുന്ന മറ്റൊരു പ്രകടനം കൂടി ഇതാ. നെയ്മറുടെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്സലോണ 2-1ന് യുവന്റസിനെ തകര്‍ത്തു. നെയ്മര്‍ പിഎസ്ജിയിലേക്ക് എന്ന അഭ്യൂഹം പരക്കുന്നതിനെയാണ് ബാഴ്സലോണ അമേരിക്കയിലെത്തിയത്. നെയ്മറുടെ പ്രതിഭ മുഴുവന്‍ വെളിപ്പെടുത്തുന്ന മത്സരമായിരുന്നു യുവന്റസിനെതിരേ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്നത്.
നെയ്മറുടെ മുന്നേറ്റം തടയാന്‍ നിയോഗിക്കപ്പെട്ട സ്റ്റെഫാന്‍ ലിച്ചെന്സ്റ്റീനര്ക്ക് ഒട്ടുംതന്നെ ഒപ്പമെത്താനായില്ല. സ്വിസ് പ്രതിരോധതാരം നെയ്മറെ വിട്ടപ്പോള്‍ ഗോളും വന്നു. 15, 26 മിനിറ്റുകളിലായിരുന്നു ബ്രസീലിയന്‍ സ്ട്രൈക്കറുടെ ഗോളുകള്‍. 63-ാം മിനിറ്റില്‍ ജിയോര്‍ജിയ കെള്ളിനി യുവന്റസിനായി ഒരു ഗോള്‍ മടക്കി.
സ്റ്റേഡിയത്തില്‍ നിറഞ്ഞ 82,104 കാണികളിലേറെപ്പേരും മെസി, മെസി എന്ന പേര് മുഴക്കിക്കൊണ്ടിരുന്നു. എന്നാല്‍ കാണികളുടെ കാത്തിരിപ്പിനു വിപരീതമായി നെയ്മര്‍ വല കുലുക്കി. പാകോ അല്‍കാസറുമായി പന്തുതട്ടി മുന്നേറിയ ബ്രസീലിയന്‍ താരം പ്രതിരോധക്കാരുടെ ഇടയിലൂടെ വല കുലുക്കി. 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ മെസി ഒരുക്കിയ അവസരം നെയ്മര്‍ക്കു രണ്ടാം ഗോള്‍ നല്കി. നാലു യുവന്റസ് പ്രതിരോധക്കാരുടെ ഇടയില്നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ കെള്ളിനിയിലൂടെ ഒരു ഗോളടിച്ച് യുവന്റസ് തോല്‍വിയുടെ വേദന കുറച്ചു.
മറ്റൊരു മത്സരത്തില്‍ ടോട്ടനം 4-2ന് പിഎസ്ജിയെ തോല്പിച്ചു. ടോട്ടനത്തിനുവേണ്ടി ക്രിസ്റ്റിയന്‍ എറിക്സണ് (11), എറിക് ഡയര്‍ (18), ടോബി അള്ഡര്വീറെല്ഡ് (82), ഹാരി കെയ്ന്‍ (88 പെനാല്‍റ്റി) എന്നിവര്‍ ഗോള്‍ നേടി. പിഎസ്ജിക്കുവേണ്ടി എഡിന്‍സണ്‍ കവാനി (6), ഹാവിയര്‍ പാസ്റ്റോര്‍ (36) എന്നിവരും ഗോള്‍ നേടി.