+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ്: ഇ​ന്ത്യ​ന്‍ ഫൈ​ന​ല്‍

അ​നാ​ഹിം (ക​ലി​ഫോ​ര്‍ണി​യ): ലോ​ക ബാ​ഡ്്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ മി​ക​വ് തു​ട​രു​ന്നു. യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍ കോ​മ​ണ്‍വെ​ല്‍ത്ത് ഗ
യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ്: ഇ​ന്ത്യ​ന്‍ ഫൈ​ന​ല്‍
അ​നാ​ഹിം (ക​ലി​ഫോ​ര്‍ണി​യ): ലോ​ക ബാ​ഡ്്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ മി​ക​വ് തു​ട​രു​ന്നു. യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍ കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ചാ​മ്പ്യ​ന്‍ പാ​രു​പ​ള്ളി കശ്യ​പ് മ​ല​യാ​ളി എ​ച്ച്.​എ​സ്. പ്ര​ണോ​യ്‌​യെ നേ​രി​ടും. 21 മാ​സം മു​മ്പ് 2015 ഒ​ക്ടോ​ബ​റി​ലാ​ണ് കശ്യ​പ് അ​വ​സാ​ന​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​ന്ന് ന​ട​ന്ന ഫൈ​ന​ലി​ല്‍ കാ​ലി​നു പ​രി​ക്കേ​റ്റ് ക​ശ്യ​പ് മു​ട​ന്തി. പ​രി​ക്കു പ്ര​ണോ​യി​യെ​യും അ​ല​ട്ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സ്വി​സ് ഓ​പ്പ​ണു​ശേ​ഷ​മു​ള്ള ആ​ദ്യ ഫൈ​ന​ലാ​ണ്. സെ​മി​യി​ല്‍ ക​ശ്യ​പ് മൂ​ന്നു ഗെ​യി​മി​ന് (15-21, 21-15, 21-16) കൊ​റി​യ​യു​ടെ ക്വാം​ഗ് ഹീ ​ഹോ​യെ തോ​ല്‍പി​ച്ചു. പ്ര​ണോ​യ് വി​യ​റ്റ്‌​നാ​മി​ന്‍റെ ടി​യ​ന്‍ മി​ന്‍ഹ് നുഗു​യ​നെ 21-14, 21-19ന് ​തോ​ല്‍പി​ച്ചു.സീസണിൽ രണ്ടാം തവണയാണ് രണ്ടാം ഇന്ത്യൻ താരങ്ങൾ ഒരു പ്രധാന ടൂർണമെന്‍റിൽ ഫൈനലിൽ വരുന്നത്. സിംഗപ്പൂർ ഓപ്പണിൽ കെ. ശ്രീകാന്ത്, സായി പ്രണീതിനെ നേരിട്ടിരുന്നു.