മുംബൈ: വനിതാ ലോകകപ്പില്‍ ഇന്ത്യയെ തോളിലേറ്റി ഫൈനലിലെത്തിച്ച ഹര്‍മന്‍പ്രീത് കൗര്‍ എന്ന പുതിയ ചുണക്കുട്ടിയെ താരമാക്കിയതിന് പിന്നില്‍ സച്ചിന് തെണ്ടുല്‍ക്കര്‍. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗമായ ഡയാന എഡുല്‍ജിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഞാനാണ് ഹര്‍മന്‍പ്രീത് കൗര്‍ എന്ന പഞ്ചാബ് താരത്തിലെ ക്രിക്കറ്ററെ കണ്ടെത്തിയത്.
അന്ന് അവള് ദക്ഷിണ റെയില്‍വേയില്‍ ജൂണിയര്‍ ലെവല്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. തന്റെ കഴിവ് വികസിപ്പിക്കുന്നതിനും മെച്ചപ്പെട്ട അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും പറ്റിയ ഇടം മുംബൈ ആണെന്നും അതുകൊണ്ടുതന്നെ മുംബൈയിലെത്തണമെന്നും ഹര്‍മന്‍പ്രീത് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, അതിന് മുംബൈയില്‍ ജോലി ആവശ്യമായിരുന്നു. ഞാന്‍ പശ്ചിമ റെയില്‍വേയില്‍ അവള്‍ക്ക് ചീഫ് സൂപ്രണ്ട് ഓഫീസര്‍ പോസ്റ്റ് വാഗ്ദാനം ചെയ്തു. അത് പ്രകാരം അവള് അപേക്ഷ അയച്ചു. പക്ഷെ അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. പിന്നീടാണ് ഈ അപേക്ഷ രാജ്യസഭാംഗം കൂടിയായ സച്ചിനു നല്‍കുന്നത്. സച്ചിന് ഉടനെ റെയില്മന്ത്രാലയത്തിലേക്ക് തന്റെ ശിപാര്‍ശയുമായി കത്തെഴുതിയതോടെ കാര്യങ്ങളെല്ലാം ശരിയായി. ഹര്‍മന്‍പ്രീതിനു മുംബൈയില്‍ ജോലിയും ലഭിച്ചു.