തിരുവല്ല: തിരുവല്ല വൈഎംസിഎയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തിന് ഇന്നലെ തുടക്കമായി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിനി കേഡറ്റ് വിഭാഗത്തില്‍ എം.ഡി. സമീറും എഡ്വിന എഡ്വേര്‍ഡും കേഡറ്റ് വിഭാഗത്തില്‍ എം. ഷൊയ്ബ് അക്തറും പ്രണതി പി. നായരും ജേതാക്കളായി. കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാഡമിയില്നിന്നുള്ള സമീര്‍ (11-5, 11-9, 11-7) പാലക്കാടിന്റെ ഗൗരി ശങ്കറിനെ തോല്‍പ്പിച്ചു.
കൊല്ലത്തിന്റെ എഡ്വിന (11-5, 11-7, 12-10) ആലപ്പുഴയുടെ റെനേറ്റ എക്ക ജോണിനെ പരാജയപ്പെടുത്തി. കേഡറ്റ് വിഭാഗത്തില്‍ കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാഡമിയുടെ ഷെയ്ബ് അക്തര്‍ റീജണല്‍ സ്പോര്‍ട്സ് സെന്ററിന്റെ ആനന്ദ് ഷാജിയെ 11-7, 12-14, 4-11, 11-7, 11-6ന് പരാജയപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ പ്രണതി 11-2, 11-7, 11-5ന് കൊച്ചി സ്പോര്‍ട്സ് സെന്ററിന്റെ റിതിക മഹേഷ് നായരെ പരാജയപ്പെടുത്തി. ജല വിഭവ മന്ത്രി മാത്യു ടി. തോമസാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്.