കോഴിക്കോട്: കരിന്പാറക്കെട്ടുകൾക്കിടയിലെ ഓളപ്പരപ്പുകളിൽ വിസ്മയം തീർത്ത് അഞ്ചാമത് അന്താരാഷ്ട്ര മലബാര്‍ റിവര്‍ ഫെസ്റ്റ് വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. രാവിലെ മുതൽ തിമിർത്തുപെയ്ത മഴയിൽ ഉഗ്രരൂപിണിയായ കോടഞ്ചേരി ചാലിപ്പുഴയുടെ ഓളങ്ങളിലേക്കു കരയിൽ തീർത്ത റാന്പിൽനിന്ന് അടിയൊഴുക്കും പാറക്കെട്ടുകളുമടങ്ങിയ പുഴയിലേക്ക് താരങ്ങൾ ഊളിയിട്ടപ്പോൾ ചുറ്റും കൂടിനിന്നവർ കരഘോഷത്തോടെ ഇവരെ വരവേറ്റു.
ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ പുഴയുടെ ഒഴുക്കിൽപെടാതെ കൈയ്യിലെ തുഴകൊണ്ട് കയാക്കിനെ നിയന്ത്രിക്കുന്ന താരങ്ങളുടെ മെയ്വഴക്കം മത്സരത്തിന്റെ ആവേശം പതിൻമടങ്ങാക്കി. രാവിലെതന്നെ മത്സരം കാണാനെത്തിയ നൂറുകണക്കിന് ജനങ്ങളെ അത്ഭുതപ്പെടുത്തും വിധമാണ് കയാക്കിംഗ് താരങ്ങൾ പുഴയിൽ വിസ്മയം തീർത്തത്.
വിദേശ താരങ്ങളടക്കം 40 പേരാണ് സാഹസികതയുടെ ഓളങ്ങളില്‍ തുഴയെറിഞ്ഞ് മത്സരത്തിൽ പങ്കാളികളായത്. ഇന്ത്യന്‍ താരങ്ങള്‍ക്കുപുറമെ യുഎസ്, യുകെ, ഇറ്റലി, സ്പെയിൻ, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നേപ്പാൾ, മോണ്ടിനെഗ്രോ, ഫ്രാന്‍സ്, ഓസ്ട്രിയ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും മത്സരത്തിൽ പങ്കാളികളായി. വിദേശതാരങ്ങളോടെപ്പം ചാലിപ്പുഴയുടെ ഓളങ്ങളെതഴുകി മലയാളിതാരങ്ങളും മത്സരത്തിനു മാറ്റുകൂട്ടി.