ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ മുന്നേറ്റതാരം ആല്‍വരോ മൊറാട്ടയ്ക്കായി 7.7 കോടി ഡോളര്‍ മുടക്കുമെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സി. ഇനി സ്പാനിഷ് താരം ചെല്‍സിയിലെത്തി വൈദ്യ പരിശോധനയ്ക്കു വിധേയനാകണം. 24കാരനായ മൊറാട്ട എത്തുന്നതോടെ ചെല്‍സി പുതിയ സീസണില്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാകും. ഗോള്‍കീപ്പര്‍ വില്ലി കബാലെറോ, പ്രതിരോധതാരം അന്റോണിയോ റൂഡിഗര്‍, മധ്യനിരയില്‍ ടൈമോ ബകായോകോ എന്നിവരെ ചെല്‍സി നേരത്തെ സ്വന്തമാക്കിയിരുന്നു.
യുവന്റസില്‍ രണ്ടു സീസണില്‍ കളിച്ചശേഷം കഴിഞ്ഞ സീസണില്‍ റയലില്‍ തിരിച്ചെത്തിയ മൊറാട്ട 20 ഗോളാണ് നേടിയത്. റയലിനൊപ്പം ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടിയ താരം പലപ്പോഴും പകരക്കാരനായാണ് കളത്തിലെത്തിയത്. ചെല്‍സിയില്‍ മൊറാട്ട സ്പാനിഷ് ടീമിലെ സഹതാരം ഡിയേഗോ കോസ്റ്റയുടെ പകരക്കാരനാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മൊറാട്ടയില്‍ താത്പര്യമറിയിച്ചിരുന്നു. തന്നെ വിശ്വസിക്കുന്ന ഒരു പരിശീലകനുള്ള ടീമിലേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി മൊറാട്ട പറഞ്ഞു. 2008ല്‍ റയലിന്റെ യൂത്ത് ടീമിലെത്തിയ മൊറാട്ട 2010ല്‍ 18-ാം വയസില്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.
2014 മുതല്‍ 2016 വരെ ഇറ്റലിയില്‍ യുവന്റസിനുവേണ്ടി കളിച്ച താരം ആകെ 27 ഗോള്‍ നേടി. ഈ കാലത്ത് യുവന്റസ് രണ്ടു തവണ വീതം സീരി എ, കോപ്പ ഇറ്റാലിയ ചാമ്പ്യനായി. യുവന്റസിനെ 2015 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കാനും പ്രധാന പങ്കുവഹിച്ചു.
ബയേണ്‍ തോല്‍വി
ചോദിച്ചു വാങ്ങി