ക്ലബ് സീസണ് തുടങ്ങുന്നതിനു മുന്‍പുള്ള തയാറെടുപ്പിന്റെ ഭാഗമായി കളിച്ച സൗഹൃദ മത്സരത്തില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനു തോല്‍വി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണലിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3-നാണ് ആഞ്ചലോട്ടിയുടെ കുതിരകള്‍ തോല്‍വി ഏറ്റുവാങ്ങിയത്. നിശ്ചിത സമയത്ത് ഒരു ഗോളിനു മുന്നിട്ടു നിന്ന ബയേണ്‍ ഇന്‍ജുറി ടൈമില്‍ അലക്സ് ഇവോബി നേടിയ ഗോളില്‍ സമനിലയില്‍ തളയ്ക്കപ്പെട്ടു. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു.
നേരത്തെ, കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ കിട്ടിയ സ്പോട്ട് കിക്കില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബയേണിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ബയേണ്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയും ചെയ്തു.
ജോസ് കുമ്പിളുവേലില്‍