മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിച്ചു. കോളടിച്ചത് മലയാളി താരം അനസ് എടത്തൊടികയും യൂജിൻസൺ ലിംഗ്ദോയുമാണ്. ഇരുവർക്കും 1.10 കോടി രൂപയാണ് അടിസ്ഥാന വില. ഗോൾ കീപ്പർ സുബ്രത പോളിന് 87 ലക്ഷവും പ്രീത് കോട്ടാലിന് 73 ലക്ഷം രൂപയുമാണ് അടിസ്ഥാന വില.
മലയാളികളായ താരങ്ങളില്‍ പരിചയസമ്പത്തുള്ളവര്ക്കൊക്കെ മികച്ച വില കിട്ടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലെ കരുത്തൻ മുഹമ്മദ് റാഫിക്ക് 30 ലക്ഷം, ചെന്നൈയിനു വേണ്ടി ബൂട്ടു കെട്ടിയ എം. പി. സക്കീര്‍ എന്ന മാനുപ്പയ്ക്ക് 18 ലക്ഷം, മധ്യനിര തരാം ഡെന്‍സണ്‍ ദേവദാസിന് 16 ലക്ഷം, ജസ്റ്റിന് സ്റ്റീഫന്‍ 14 ലക്ഷം, കാസര്‍ഗോഡുകാരനായ ഗോള്‍കീപ്പര്‍ നിതിന്‍ ലാലിന് 12 ലക്ഷം എന്നിങ്ങനെയാണ് മലയാളി താരങ്ങളുടെ അടിസ്ഥാന വില. ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ 199 താരങ്ങളാണുള്ളത്.
അതിൽ 12 മലയാളി താരങ്ങളാണുള്ളത്. യുവ താരങ്ങളായ അക്ഷയ് ജോഷിയും അജിത് ശിവനുമാണ് പട്ടികയിലുള്ള മറ്റു രണ്ടു മലയാളികൾ. പുതുതായി ഡ്രാഫ്റ്റില്‍ എത്തിയ മലയാളികളില്‍ ഹക്കുവിന് 12 ലക്ഷം രൂപയാണ് വില. ഗോള്‍കീപ്പര്‍മാരായ ഷാഹിന്‍ലാല്‍ 8 ലക്ഷം, ഉബൈദ് 6 ലക്ഷം എന്നിങ്ങനെയാണ് വില. റിലയന്‍സ് യൂത്ത് ടൂര്‍ണമെന്റില്‍ തിളങ്ങിയ അക്ഷയ് ജോഷിക്കും അജിത് ശിവനും ആറു ലക്ഷം രൂപയുമാണ് അടിസ്ഥാന വില. റിനോ ആന്റോയാണ് ഡ്രാഫ്റ്റിലുള്ള മറ്റൊരു താരം.