ന്യൂഡല്‍ഹി: നാളെ മോണക്കോയില് നടക്കുന്ന അത്ലറ്റിക്സ് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ജാവലിന്‍ ഹീറോ നീരജ് ചോപ്ര പങ്കെടുക്കും. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് നീരജ് മത്സരത്തിനിറങ്ങുന്നത്. ലോകോത്തര താരങ്ങളായ ജര്‍മനിയുടെ ജൊഹന്നാസ് വെറ്റര്‍, ഒളിമ്പിക് ചാമ്പ്യന്‍ തോമസ് റോഹ്്ലര് എന്നിവരും മോണക്കോയില് പങ്കെടുക്കുന്നുണ്ട്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് നീരജ് ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്. ജൂലൈ രണ്ടിനു നടന്ന പാരീസ് ഡയമണ്ട് ലീഗില്‍ 84.67 മീറ്റര്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഫെഡറേഷന് കപ്പില്‍ കണ്ടെത്തിയ 85.63 മീറ്ററാണ് സീസണിലെ നീരജിന്റെ മികച്ച ദൂരം. ലോകറാങ്കിംഗില്‍ ഈ ദൂരം 12-ാം സ്ഥാനത്താണ്. 19കാരനായ നീരജിലൂടെ ഒരു മെഡല്‍തന്നെ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ജൂണിയര്‍ തലത്തിലെ ലോകചാമ്പ്യനാണ് നീരജ്.