തിരുവനന്തപുരം: മൂന്നരക്കോടിയോളം ജനങ്ങള്‍ ഉള്ള നിങ്ങളുടെ നാട്ടില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്ന ഒരു ഫുട്ബോള്‍ ടീമിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലേ? മനസുവെച്ചാല്‍ അത് സ്വന്തമാക്കാം. അത്ലറ്റിക്സില് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്കായി മെഡല്‍ നേട്ടം സ്വന്തമാക്കിയ നിരവധി മലയാളി താരങ്ങളില്ലേ? അപ്പോള്‍ പിന്നെ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് ഫുട്ബോളില്‍ മികച്ച പ്രകടനം എന്തുകൊണ്ട് നടത്തിക്കൂടാ ഈ ചോദ്യം മുന്നോട്ടുവെച്ചത് ചെക് റിപ്പബ്ലിക് ഫുട്ബോള്‍ ടീമിലെ മുന്‍ ഡിഫന്‍ഡറും പുതുതായി രൂപീകരിച്ച കേരളാ എവര്‍ഗ്രീന്‍ ഫുട്ബോള്‍ ക്ലബിന്റെ ചെയര്‍മാനുമായ ജിരി സെര്‍ണിയാണ്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ കേരളാ എവര്‍ഗ്രീന്‍ ഫുട്ബോള്‍ ടീം പ്രഖ്യാപനത്തിനു ശേഷമാണ് ജിരി കേരളത്തിലെ ഫുട്ബോളിനെക്കുറിച്ച് മനസു തുറന്നത്.
ടീമിന്റെ ഘടന
പ്രാദേശിക കളിക്കാര്‍ക്ക് പ്രാധാന്യം നല്‍കുകയെന്നതിനാണ് മുന്തിയ പരിഗണന നല്‍കുക. വിദേശങ്ങളില്‍ നിന്നുമുള്ള താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല. ആവശ്യം വന്നാല്‍ മാത്രം വിദേശ കളിക്കാരെ ടീമില്‍ എടുക്കാനുള്ള നീക്കം നടത്തും. കേരളത്തില്‍ നിന്നും കൂടുതല്‍ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ കഴിയും. അതിനായി എവര്‍ഗ്രീന്‍ ഫുട്ബോള്‍ ക്ലബ് ഗ്രാസ് റൂട്ട് ലെവലില്‍ നിന്നു തന്നെ പ്രോത്സാഹനങ്ങള്‍ നല്‍കും. കൂടാതെ ഫുട്ബോള്‍ അക്കാഡമികള്‍ ആരംഭിക്കുകയും ചെയ്യും. പ്രാദേശികതാരങ്ങളിലുടെ വളര്‍ന്ന സ്പെയിനിലെ പ്രശസ്ത ക്ലബായ അത്ലറ്റികോ ബില്ബാഓ ക്ലബിന്റെ മാതൃകയിലാവും എവര്‍ഗ്രീന്‍ എഫ്സിയും പ്രവര്‍ത്തിക്കുക.
കാര്യവട്ടം ഹോം ഗ്രൗണ്ട്
കേരളത്തിലെത്തിയപ്പോള്‍ കാസര്‍ഗോഡ്് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലെ വിവിധ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു. കേരളത്തിലുള്ള സുഹൃത്തുക്കള്‍ കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഹോം ഗ്രൗണ്ട് ആക്കി അവിടെ മത്സരങ്ങള്‍ ക്രമീകരിച്ചാല്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. സ്റ്റേഡിയത്തില്‍ ഏറ്റവുമധികം അനുബന്ധ സൗകര്യങ്ങള്‍ ഉള്ളത് കാര്യവട്ടത്താണ്. താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്കാന് കാര്യവട്ടം സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതിനാലാണ് ഹോം ഗ്രൗണ്ട് തിരുവനന്തപുരം ആകണമെന്ന ആഗ്രഹമുള്ളത്.
കേരളത്തില്‍ ടീം തുടങ്ങാന്‍ കാരണം
ഐഎസ്എലില്‍ ഏറ്റവുമധികം കാണികള്‍ എത്തിയ മത്സരങ്ങള്‍ കേരളത്തിലായിരുന്നു. ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണാണിത്. ഇനിയുള്ള കാലങ്ങളില്‍ കേരളത്തില്‍ ഫുട്ബോളിന് കൂടുതല്‍ പ്രചാരണം ലഭിക്കും. അണ്ടര്‍ 17 വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കേരളത്തില്‍ നടന്നു കഴിയുമ്പോള്‍ ഫുട്ബോള്‍ കമ്പം കൂടുതല്‍ ആവേശത്തിലാകും.
പൂര്‍ണമായും വിദേശ ഉടമസ്ഥതയിലുള്ള ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ടീമെന്ന് ഖ്യാതിയും കേരള എവര്‍ ഗ്രീന്‍ സ്വന്തമാക്കി.
ടീമിന്റെ തുടക്കം
അടുത്ത ഐ ലീഗ് മത്സരത്തില്‍ പങ്കെടുക്കുകയാണ് ടീമിന്റെ ലക്ഷ്യം. നേരിട്ട് ഐലീഗില്‍ ബിഡ് ചെയ്ത് മത്സരിക്കുന്നതിനായുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. 30 കളിക്കാരെ ഈ വര്‍ഷം ടീമിലേയ്ക്ക് തെരഞ്ഞെടുക്കും.
സര്‍വകലാശാല തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരുപറ്റം യുവ താരങ്ങളുടെ ലിസ്റ്റ് ഇതിനോടകം തയാറാക്കി കഴിഞ്ഞു. അവരുമായി ഉടന്‍ ആശയവിനിമയം നടത്തും. ടീം രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ച മാത്രമാണ് പൂര്‍ത്തിയായത്. അതിവേഗമാണ് തുടര്‍ നടപടികള്‍.
പരിശീലകര്‍
ഫുട്ബോളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മികച്ച പരിശീലകരാണുള്ളത്. ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ ടീമിന്റെ മുഖ്യസ്ഥാനങ്ങളില്‍ എത്തിച്ചേരും.
എവര്‍ഗ്രീന്‍ എന്ന പേര്
ഇന്ത്യയുടെ രാഷ്്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെക്കുറിച്ച് പറഞ്ഞത് എവര്‍ ഗ്രീന്‍ നഗരമെന്നാണ്. വിക്കിപീഡിയയിലൂടെയാണ് ഇക്കാര്യം അറിയുവാന്‍ കഴിഞ്ഞത്. എവര്‍ഗ്രീന്‍ എന്ന പേര് കണ്ടെത്താനുള്ള പ്രചോദനമായും ഇതു തന്നെയാണ്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലാണ് ടീമിന്റെ ലോഗോയിലുള്ളത്.കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ടീം പ്രഖ്യാപന യോഗത്തില്‍ മൈ സ്പോര്‍ട്സ് ഡയറക്ടര്‍ സിജിന്‍, ഫുട്ബോള്‍ അസോസിയേഷന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗീവര്‍ഗീസ്, വൈസ് പ്രസിഡന്റ് ലെഡ്ഗര്‍ ബാവ എന്നിവര്‍ പങ്കെടുത്തു.
തോമസ് വര്‍ഗീസ്