ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ലോക റാങ്കിംഗില്‍ മുന്നോട്ട്. കഴിഞ്ഞ സീസണില്‍ 16 ാം സ്ഥാനത്തായിരുന്ന റോജര്‍ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എട്ടാം വിംബിൾഡൺ നേടിയതോടെയാണിത്.
സ്വപ്നം കാണാത്ത നേട്ടമാണ് തന്നെ തേടിയെത്തിയെതെന്ന് എട്ടു തവണ വിംബിൾഡണ്‍ കിരീടത്തില്‍ മുത്തമിട്ട റോജര്‍ ഫെഡറര്‍ പറഞ്ഞു. ഏഴു തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ അമേരിക്കന്‍ താരം പീറ്റ് സാംപ്രസിന്റെ റിക്കാര്‍ഡാണ് ഫെഡറർ പഴങ്കഥയാക്കിയത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പീറ്റ് സാംപ്രസിനെതന്നെ പരാജയപ്പെടുത്തിയാണ് റോജര്‍ വിംബിള്‍ഡണില്‍ അരങ്ങേറ്റ കിരീടം ചൂടിയത് കൗതുകമുണര്‍ത്തുന്ന യാഥാര്‍ഥ്യമാ ണ്. വനിതകളിൽ പ്ലീഷ്കോ വയാണ് ഒന്നാമത്.