റൊസാരിയോ: അര്‍ജന്റീനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ റൊസാരിയോ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നിനായി തയാറെടുത്തു കഴിഞ്ഞു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഇന്നു വിവാഹം. മുപ്പതുകാരനായ മെസി, ബാല്യകാല സുഹൃത്ത് അന്റോണെല്ല റൊക്കൂസോയ്ക്കാണ് മിന്നുകെട്ടുന്നത്. വിവാഹിതരല്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയിട്ട് ഒമ്പതു വര്‍ഷമായി, രണ്ടു മക്കളുമുണ്ട്, തിയാഗോയും മറ്റിയോയും.
അന്റോണെല്ലയെ മെസി വിവാഹം കഴിക്കുന്നതിനു സാക്ഷികളാകാന്‍ ക്ഷണിക്കപ്പെട്ടവര്‍ റൊസാരിയോ നഗരത്തിലെത്തിക്കഴിഞ്ഞു. പട്ടണത്തിലെ ഏറ്റവും വലിയ ഹോട്ടലായ സിറ്റി സെന്റര്‍ കാസിനോയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. കനത്ത സുരക്ഷയാണ് ഹോട്ടലിനു ചുറ്റും ഒരുക്കിയിരിക്കുന്നത്.
ഹോട്ടലിന് മുന്നില്‍ ഒരുക്കിയ വലിയ സ്ക്രീനില്‍ ചടങ്ങുകളെല്ലാം ആരാധകര്‍ക്ക് തത്സമയം കാണാനുള്ള സൗകര്യവുമുണ്ട്.
വലിയ താരനിര തന്നെയാണ് മെസിയുടെ വിവാഹച്ചടങ്ങിനെത്തുന്നത്. എന്നാല്‍, 260 പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.
ബാഴ്സയിലെ സഹതാരങ്ങളായ നെയ്മര്‍, സുവാരസ്, സാവി എന്നിവര്‍ എത്തും. അര്‍ജന്റൈന്‍ ടീം അംഗങ്ങളായ സെര്‍ജി അഗ്വേറോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവരും എത്തുന്നുണ്ട്. പോപ് താരം ഷക്കീരയും ഭര്‍ത്താവും ബാഴ്സയിലെ മെസിയുടെ സഹതാരവുമായ ജറാര്‍ഡ് പിക്കെയും വിവാഹത്തിനെത്തും.
എന്നാല്‍, ബാഴ്സ മാനേജ്മെന്റിലെ ആരെയും ക്ഷണിച്ചിട്ടില്ല എന്നാണ് അറിയുന്നത്. എന്നാല്‍, മെസിയെ ബാഴ്സയിലെത്തിച്ച മുന്‍ പ്രസിഡന്റ് ജോവയാന് ലോപാര്ട്ടക്ക് ക്ഷണമുണ്ട്. നിലവിലെ പ്രസിഡന്‍ഡ് ജോസഫ് മരിയ ബര്തേമോയ്ക്കു ക്ഷണമില്ല. പരിശീലകന് ലൂയിസ് എന്‍ റിക്കെയ്ക്കും ക്ഷണമില്ലെന്നാണ് അറിയുന്നത്. ബാഴ്സയിലെ മധ്യനിരക്കാരന് ആന്ദ്രെ ഇനിയസ്റ്റയ്ക്ക് ക്ഷണമുണ്ടെങ്കിലും ചടങ്ങിനെത്തില്ല. മെസിയുടെ സീനിയര്‍ മിത്രങ്ങളായ റൊണാള്‍ഡിഞ്ഞോ, റയല്‍ മാഡ്രിഡ് മുഖ്യ പരിശീലകന് സിദാന്, മുന്‍ കോച്ച് പെപ് ഗാഡിയോള തുടങ്ങിയവരെല്ലാം എത്തും. എന്നാല്‍, കളിക്കളത്തില്‍ മെസിയുടെ വലിയ എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിളിച്ചിട്ടില്ല.
വധു റൊക്കൂസോ എത്തുന്നത് സ്പെയിനിലെ വിഖ്യാത ഡിസൈനര്‍ റോസ ക്ലാര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ്. സ്പെയിനിലെ രാജകുമാരി ലെറ്റീഷ്യയുടേതടക്കം നിരവധി പ്രമുഖരുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവരാണവര്‍.
വിവാഹച്ചടങ്ങുകളോടനുബന്ധിച്ച് ഉറുഗ്വെന്‍ പോപ് ബാന്‍ഡായ റൊമ്പായി എന്‍ഡ് മരാമ അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ട്. സെര്‍ജി അഗ്വേറോയുടെ പത്നിയും പോപ് ഗായികയുമായ കരീനയും ഗാനമാലപിക്കും. നൃത്തച്ചുവടുമായി അഗ്വേറോയുമെത്തും. ഷക്കീരയും ഗാനമാലപിക്കുമെന്നാണ് കരുതുന്നത്.
നല്ല സുഹൃത്തുക്കളായിരുന്നു മെസിയും റൊക്കൂസോയും. 2008ലാണ് മെസി തന്റെ പ്രണയം റൊക്കൂസോയോടു തുറന്നു പറയുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുമ്പ് ഒരു യൂണിവേഴ്സിറ്റിയില്‍ ഡന്റിസ്റ്റായിരുന്നു അന്റോണെല്ല റൊക്കൂസോ. പിന്നീട് മോഡലാവുകയായിരുന്നു. 2016ല്‍ റിക്കി സര്‍ക്കാനി എന്ന ഫാഷന്‍ കമ്പനിയുമായി കരാറിലായി.