തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയ്ക്കും പോരാട്ടവീര്യത്തിന്റെ താപനില കുറയ്ക്കാനായില്ല. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം 13 ജില്ലകളോടൊപ്പം പതിന്നാലാമനായി വന്ന മഴയെയും തോല്പിച്ച് കോട്ടയം മുന്നില്‍.
സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ ആദ്യദിനം നാലു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 77 പോയിന്റോടെയാണ് കോട്ടയം ആധിപത്യം നേടിയത്. നാലു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 62 പോയിന്റുമായി എറണാകുളം രണ്ടാമതും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 58 പോയിന്റോടെ പാലക്കാട് മൂന്നാമതുമുണ്ട്. പെണ്‍പട മുന്നില്‍ നിന്നു നയിച്ചാണ് കോട്ടയത്തെ ആദ്യദിനം മുന്നിലെത്തിച്ചത്. ആകെ നേടിയ 77 പോയിന്റില്‍ 61 ഉം വനിതകളുടെ വകയായിരുന്നു . ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 45 പോയിന്റുമായി എറണാകുളം ഒന്നാമതും 27 പോയിന്റോടെ ആതിഥേയരായ തിരുവനന്തപുരം രണ്ടാമതും 26 പോയിന്റോടെ പാലക്കാട് മൂന്നാമതും ഉണ്ട്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതുള്ള കോട്ടയം 61 പോയിന്റോടെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് 32 പോയിന്റ് വീതവും മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 17 പോയിന്റുമാണുള്ളത്. ആദ്യദിനം 19 ഫൈനലുകള്‍ക്കാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വേദിയായത്.
അശ്വിനും രമ്യയും വേഗ താരങ്ങള്‍
മീറ്റിലെ വേഗമേറിയ പുരുഷ താരമായി കെ.പി. അശ്വിനും വനിതാ താരമായി രമ്യാ രാജനും ഓടിയെത്തി. തൃശൂരിന്റെ കെ.പി. അശ്വിന് 10.85 സെക്കന്‍ഡില്‍ നൂറുമീറ്റര്‍ പിന്നിട്ടപ്പോള്‍ വനിതാ വിഭാഗത്തില്‍ കോട്ടയത്തിന്റെ രമ്യാ രാജന് 12.31 സെക്കന്‍ഡിലാണ് നൂറുമീറ്റര്‍ ഫിനിഷ് ചെയ്തത്. തൃശൂരിന്റെ എം. സുജിന (12.42), മലപ്പുറത്തിന്റെ വി. ശ്രുതി രാജു (12.54) എന്നിവര്‍ വനിതാ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. കോട്ടയത്തിന്റെ ടി.എന്‍ അല്‍ത്താഫ് (10.93), തൃശൂരിന്റെ കെ.ആര് അജിത്ത് രാജ് (11.00) എന്നിവരാണ് പുരുഷവിഭാഗം നൂറു മീറ്ററില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.
മീറ്റ് ഇന്ന് സമാപിക്കും. മീറ്റിന്റെ ആദ്യ ദിനം റിക്കാര്‍ഡുകള്‍ ഒന്നും പിറന്നില്ല.
തോമസ് വര്‍ഗീസ്