ന്യൂഡല്‍ഹി: രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ മുന്‍ ഡയറക്ടറായിരുന്ന ശാസ്ത്രി ഇന്നലെയാണ് പരിശീലകസ്ഥാനത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തത്. 2014 മുതല്‍ 2016 വരെ ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു. അക്കാലത്ത് 2015 ലോകകപ്പില്‍ ഇന്ത്യന്‍ സെമി ഫൈനലിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രാവശ്യം അനില്‍ കുംബ്ലെയ്ക്കൊപ്പം ശാസ്ത്രിയും പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കുംബ്ലെയെയാണ് പരിശീലകനാക്കിയത്.
കഴിഞ്ഞയാഴ്ച കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് രാജിവച്ചതോടെ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തയാറാകുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കരാര്‍ പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐയുമായുള്ള കരാര്‍ നീട്ടാതെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രാജിവയ്ക്കുകയായിരുന്നു. പരിശീലകരെ തേടിക്കൊണ്ട് ബിസിസിഐ ആദ്യം അപേക്ഷ ക്ഷണിച്ചപ്പോള്‍ ശാസ്ത്രി അപേക്ഷ നല്‍കിയിരുന്നില്ല.
ശാസ്ത്രി ഡയക്ടറായിരുന്ന കാലത്ത് ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22 വര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര നേടി. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 3-0ന് തോല്‍പ്പിച്ചു. ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.
മികച്ച പ്രകടനം പുറത്തുവന്നതോടെ ശാസ്ത്രി ടീമിനൊപ്പം തുടരാനായി ആദ്യം അപേക്ഷ നല്‍കിയെങ്കിലും സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി കുംബ്ലെയെ പരിശീലകനാക്കുകയായിരുന്നു.