കിംഗ്സ്റ്റണ്‍: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തന്റെ കരിയറിലെ അവസാന അന്താരാഷ്്ട്ര മീറ്റായിരിക്കുമെന്ന് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. താന്‍ അവസാന സീസണിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജമൈക്കന്‍ താരം പറഞ്ഞു.
ഈ സീസണിന് ശേഷം ട്രാക്കില്‍ തുടരുമോ എന്ന ചോദ്യത്തിന് താന്‍ അതിന് ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി. റിലേ പോരാട്ടത്തില്‍ മാത്രമാണ് ബോള്‍ട്ട് ഇറങ്ങുക. ലണ്ടനില്‍ ഓഗസ്റ്റ് 12ന് നടക്കുന്ന 4x100 മീറ്റര്‍ റിലേ ഫൈനലിന് വേണ്ടിയാണ് ബോള്‍ട്ട് അവസാനമായി ട്രാക്കിലിറങ്ങുക.
എട്ട് ഒളിമ്പിക് സ്വര്‍ണമുള്‍പ്പെടെ 11 സ്വര്‍ണമെഡലുകളാണ് തന്റെ കരിയറില്‍ ബോള്‍ട്ട് നേടിയത്. 100, 200, 4-100 മീറ്റര്‍ റിലേ എന്നിവയിലെ ലോകറിക്കാര്‍ഡും ബോള്‍ട്ടിന്റെ പേരിലാണ്.