ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് അഞ്ചു മാസം കൂടി പുറത്തിരിക്കേണ്ടിവരും. വലതു മുട്ടിനേറ്റ പരിക്കിനെത്തുര്‍ന്നു നടന്ന ശസ്ത്രക്രിയയ്ക്കുശേഷം ശ്രീജേഷ് വിശ്രമത്തിലാണ്. സുല്‍ത്താന്‍ അസ്ലാന് ഷാ കപ്പിനിടെയാണ് ഇന്ത്യന്‍ നായകനു പരിക്കേറ്റത്. പൂര്‍ണ ആരോഗ്യവാനായി കളത്തില്‍ തിരിച്ചെത്തണമെങ്കില്‍ ശ്രീജേഷിന് അഞ്ചു മാസം കൂടി വേണ്ടിവരുമെന്നാണ് അറിയുന്നത്. ഇതോടെ ഒക്ടോബറില്‍ ധാക്കയില്‍ നടക്കുന്ന ഏഷ്യാ കപ്പ് നഷ്ടമാകുമെന്ന് ഉറപ്പായി. പരിക്കിനെത്തുടര്‍ന്ന് ഹോക്കി ലോക ലീഗ് സെമി ഫൈനല്‍സിലും മലയാളി ഗോള്‍കീപ്പര്‍ക്കു കളിക്കാനായിരുന്നില്ല.
ശ്രീജേഷ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരണമെങ്കില്‍ അഞ്ചുമാസമെടുക്കുമെന്ന് ഇന്ത്യന്‍ ഹോക്കിയുടെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണാണ് അറിയിച്ചത്. ഈ വര്‍ഷം അവസാനം ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി ലോക ലീഗ് ഫൈനലില്‍ ശ്രീജേഷിനു കളിക്കാനാകുമെന്നാണ് കരുതുന്നത്. ശ്രീജേഷിനെ നഷ്ടമായത് ഗുരുതരമായ സംഗതിയാണ്. പകരമുള്ള ഗോള്‍കീപ്പര്‍മാര്‍ ലോക നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല.
അതുകൊണ്ട് അടുത്ത ആറു മാസത്തിനുള്ളില്‍ രണ്ടാം നിര ഗോള്‍കീപ്പര്‍മാരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. അഞ്ചു മുതല്‍ ആറു മാസത്തെ വിശ്രമം വേണ്ട സ്ഥിതിക്ക് ഏഷ്യാ കപ്പ് നഷ്ടമാകും. ഡിസംബറില്‍ നടക്കുന്ന ഹോക്കി ലോക ലീഗ് ഫൈനല്സിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതിനു മുമ്പ് ശ്രീജേഷ് പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് -ജോണ്‍ ഡേവിഡ് പറഞ്ഞു.
ലോക ലീഗ് സെമി ഫൈനല്‍സില്‍ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. പ്രതിരോധത്തില്‍ തീര്‍ത്തും മങ്ങി. അതുകൊണ്ട് വേഗമുള്ള പ്രതിരോധക്കാരെ കണ്ടെത്തേണ്ടതുണ്ട്. വേഗക്കുറവുമൂലമാണ് മലേഷ്യയുടെയും കാനഡയുടെയും വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കിനു മുന്നില്‍ ഇന്ത്യ പതറിയത്. അദ്ദേഹം പറഞ്ഞു.