ഹാലെ: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് 100 -ാം കിരീടം. ഹാലെ ഓപ്പൺ ടെന്നീസിൽ ജർമനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ 6-1, 6-3ന് തകര്‍ത്താണ് ഫെഡറര്‍ നൂറാമത്തെ കിരീടം സ്വന്തമാക്കിയത്. 92 സിംഗിള്‍സ്, എട്ട് ഡബിള്‍സ് കിരീടങ്ങളാണ് സ്വിസ് താരത്തിന്റെ പേരിലുള്ളത്. ഈ നേട്ടം കൈവരിക്കുന്ന 10-ാമത്തെ ടെന്നീസ് കളിക്കാരനാണ് ഫെഡറര്‍. ഹാലെയില്‍ ഫെഡററുടെ ഒമ്പതാമത്തെ കിരീടമാണിത്.
ഏഴ് കിരീടം വീതമുള്ള വിംബിള്‍ഡണ്‍, സിന്‍സിനാറ്റി മാസ്റ്റേഴ്സ്, ബാസല്‍, ദുബായ് ഓപ്പണ്‍ എന്നിവയാണ് പിന്നില്‍. സിംഗിള്‍സ് കിരീടങ്ങളുടെ എണ്ണത്തില്‍ ഇവാന് ലെന്‍ഡില്‍ (94) ആണ് ഫെഡററിനു മുന്നില്‍. ജിമ്മി കോണേഴ്സിന് ആകെ 109 കിരീടങ്ങളുണ്ട്. ഹാലെയിലെ ഫൈനല്‍ ഫെഡററുടെ കരിയറിലെ 140-ാമത്തെ ഫൈനലാണ്. ഒരു ടൂര്‍ണമെന്റില്‍ സ്വരേവ് സഹോദരന്മാരെ രണ്ടാളെയും തോല്‍പ്പിക്കുന്ന ആദ്യതാരമാണ് ഫെഡറര്‍. പ്രീക്വാര്‍ട്ടറില്‍ സ്വിസ്താരം സ്വരേവ് സഹോദരന്മാരിലെ മൂത്തവന് മിഷയെ തോല്‍പ്പിച്ചിരുന്നു.