സോച്ചി: പോര്‍ച്ചുഗലും മെക്സിക്കോയും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ നാലു ഗോളിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ ഒന്നിനെതിരേ രണ്ടു ഗോളിന് റഷ്യയെ പരാജയപ്പെടുത്തിയായിരുന്നു മെക്സിക്കോയുടെ സെമി പ്രവേശനം.
യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനു വേണ്ടി 33-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തി. ഡിനിലോ പെരേരയെ കിവീസ് താരം ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 37-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ നേടിയ ഗോളില്‍ ആദ്യപകുതിയില്‍ത്തന്നെ പോര്‍ച്ചുഗല്‍ 2-0നു മുന്നിലെത്തി. ആന്ദ്രെ സില്‍വ (80), നാനി (90) എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റ് സ്കോറര്‍മാര്‍. മൂന്നു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായാണ് പോര്‍ച്ചുഗല്‍ സെമിയിലെത്തിയത്.
കടുത്ത മത്സരത്തിനൊടുവിലാണ് മെക്സിക്കോ റഷ്യയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയത്. നെസ്റ്റര്‍ അറൂഹോ (30), ഹിര്‍വിംഗ് ലൊസാനോ (52) എന്നിവരാണ് മെക്സിക്കോയുടെ സ്കോറര്‍മാര്‍. 25-ാം മിനിറ്റില്‍ അലക്സാണ്ടര്‍ സാമെദോവിലൂടെ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റില്‍ യൂറി സിര്‍കോവ് ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരുമായാണ് റഷ്യ മത്സരം പൂര്‍ത്തിയാക്കിയത്.
മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതായാണ് മെക്സിക്കോ സെമിയിലെത്തിയത്.