ലണ്ടൻ: ആഗ്രഹം വെളിപ്പെടുത്തി ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ നായകന് മുഹമ്മദ് നബി. ആദ്യ മത്സരം തന്നെ ഇന്ത്യക്കെതിരേ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി വെളിപ്പെടുത്തി. വര്‍ഷങ്ങളായി തങ്ങള്‍ കണ്ട സ്വപ്നങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരം ഗ്രേറ്റര്‍ നോയിഡയിലാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇന്ത്യക്കാരില്‍നിന്ന് വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ചെയ്ത എല്ലാ പിന്തുണയ്ക്കും ബിസിസിഐക്കു ഞങ്ങള്‍ നന്ദി പറയുന്നു. ബിസിസിഐ ഞങ്ങളെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട് ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ടെസ്റ്റ് പദവി ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.