തൃശൂർ: നാളെമുതൽ ജൂലൈ രണ്ടുവരെ ക്രൊയേഷ്യയിൽ നടക്കുന്ന ലോക യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തൃശൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർത്ഥി ഉജ്വൽ സാമന്ത പങ്കെടുക്കും. ഒല്ലൂരിൽ ആഭരണ നിർമാണത്തൊഴിലാളിയായ കോൽക്കത്ത സ്വദേശി ദുലാൽ സാമന്തയുടേയും അനിത സാമന്തയുടേയും മകനാണ്. നിരവധി ജില്ല, സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.