പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കു മികച്ച തുടക്കം. മഴമൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ 39.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാണ്. 32 റണ്‍സെടുത്ത നായകന് വിരാട് കോഹ്്ലിയും ഒന്‍പതു റണ്‍സെടുത്ത മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയുമാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഓപ്പണ്‍ ചെയ്തത്.
രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ഥമായി നേരിട്ടതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് വളരെ വേഗത്തിലായി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 25 ഓവറില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 78 പന്തില്‍ എട്ടു ബൗണ്ടറിയടക്കം 62 റണ്‍സ് നേടിയ രഹാനെയാണ് ആദ്യം പുറത്തായത്. ജോസഫിന്റെ പന്തില്‍ നായകന് ജേസണ്‍ ഹോള്‍ഡര്‍ പിടിച്ചാണ് രഹാനെ പുറത്തായത്. ഒരറ്റത്ത് ഉജ്വല ഫോമില്‍ ശിഖര്‍ ധവാന് ബാറ്റിംഗ് തുടര്‍ന്നു. എന്നാല്‍, സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ധവാനെ ബിഷു മടക്കി. 92 പന്തില്‍ രണ്ടു സിക്സും എട്ടു ബൗണ്ടറിയുമടക്കം 87 റണ്‍സ് നേടിയ ധവാന് എല്‍ബിഡബ്ല്യു ആവുകയായിരുന്നു.
മഴയ്ക്കു ശേഷം കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ മികച്ച പ്രകടനം തുടര്‍ന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇല്ലാതിരുന്ന കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമിലുണ്ട്. രവീന്ദ്ര ജഡേജ കളിക്കുന്നില്ല.