ലണ്ടൻ: രസികന്‍ ചോദ്യത്തിന് രസികന്‍ മറുപടികൾ നല്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വനിതാ ലോകകപ്പിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉശിരന്‍ മറുപടി നല്കി ഏവരെയും അതിശയിപ്പിച്ചത്. നിങ്ങളുടെ പ്രിയ പുരുഷ ക്രിക്കറ്റ് താരം ആരാണെന്നാണ് മാധ്യമ പ്രവര്ത്തകന് ആരാഞ്ഞത്.
നിങ്ങള്‍ ഈ ചോദ്യം പുരുഷ ക്രിക്കറ്റ് താരങ്ങളോടു ചോദിക്കുമോ എന്നായിരുന്നു മിതാലിയുടെ മറു ചോദ്യം. കോഹ്ലിയോട് ഈ ചോദ്യം ചോദിക്കുമോ എന്നും മിതാലി ചോദിച്ചു. വനിതാ താരത്തിന്റെ ഉശിരൻ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍ . ലോകകപ്പിനു മുന്നോടിയായി നടത്തിയ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനമാണ് മിതാലി പുറത്തെടുത്തത്. താരം നേടിയ 85 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കയെ 109 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.